തിരുവനന്തപുരം: ബിനീഷ് കോടിയേരിയും കൂട്ടരും ബാങ്കില്‍നിന്ന് വന്‍ തുക വായ്പെയടുത്ത ശേഷം തിരിച്ചടച്ചില്ലെന്ന് പരാതി. പഞ്ചാബ് നാഷനല്‍ ബാങ്കിന് 30.74 ലക്ഷം രൂപ കുടിശ്ശിക വരുത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. ശംഖുംമുഖത്തുള്ള ഓള്‍ഡ് കോഫി ഹൗസ് എന്ന സ്ഥാപനം തുടങ്ങുന്നതിനാണ് ബിനീഷും പാർട്ണർമാരായ കുടപ്പനക്കുന്ന് സ്വദേശി ആനന്ദ് പത്മനാഭന്, മുട്ടട സ്വദേശി എസ്. അരുണ്‍ എന്നിവര്‍ ബാങ്കിെൻറ കഴക്കൂട്ടം ശാഖയില്‍നിന്ന് 2017ൽ വായ്പയെടുത്തത്. 50 ലക്ഷം രൂപ വായ്പ എടുത്തേശഷം കബളിപ്പിച്ചെന്നാണ് ബാങ്ക് ഡെബ്റ്റ് റിക്കവറി ൈട്രബ്യൂണലിന് (ഡി.ആര്.ടി) ലഭിച്ച പരാതിയിലുള്ളത്.
വായ്പ ലഭിക്കുന്നതിന് ഈടായി നല്‍കിയത് തിരുമല സ്വദേശിനിയായ മിനി പ്രദീപ് എന്നയാളുടെ വസ്തുവാണ്. നിലവില്‍ 30.74 ലക്ഷം രൂപയുടെ കുടിശ്ശിക വരുത്തിയിട്ടുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങിയപ്പോള്‍ പാര്‍ട്ണര്‍മാരായ മൂന്ന് പേര്‍ക്കും ബാങ്ക് നോട്ടീസ് അയച്ചെങ്കിലും മറുപടി നല്‍കാനോ, ട്രൈബ്യൂണലിന് മുന്നിൽ ഹാജരാകാനോ തയാറായില്ല. ഈ മാസം 25ന് കേസ് വീണ്ടും ട്രൈബ്യൂണലിെൻറ പരിഗണനയില്‍ വരും. ഈടായി നല്കിയ വസ്തുവിെൻറ രേഖകള്‍ അന്ന് പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.