കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളജില്‍ എസ്.എഫ്.ഐക്കാരുടെ മർദനത്തിൽ പ്രിൻസിപ്പലിന് പരിക്കേറ്റുവെന്ന് പരാതി. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് ഇടുന്നതിൽ തര്‍ക്കത്തെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്ന് പറയുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളജ് പ്രിന്‍സിപ്പലും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ബിരുദ ക്ലാസുകള്‍ക്കുള്ള അഡ്മിഷന്‍ നടന്നുകൊണ്ടിരിക്കെയാണ് സംഭവം.
ഒരു വിഭാഗം എസ്.എഫ്.ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ ആരോപിച്ചു. പ്രിൻസിപ്പലും കോളജിലെ ഒരു അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ പരാതി നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അതിനിടെ അധ്യാപകര്‍ മർദിച്ചുവെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാർഥികളും രംഗത്തെത്തി.
അതേസമയം, ഹെല്‍പ്പ് ഡസ്‌ക് ഇടാന്‍ അനുവാദം ചോദിച്ചെത്തിയ എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിനെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് എസ്.എഫ്.ഐ പറയുന്നത്. അഡ്മിഷന്‍ തുടങ്ങുന്നതിനാല്‍ ഓഫീസിന് മുമ്പില്‍ ഹെല്‍പ്പ് ഡസ്‌ക് ഇടാന്‍ എസ്.എഫ്.ഐ തീരുമാനിച്ചിരുന്നു. എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് അഭിനവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.