കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ അടക്കമുള്ള നാലംഗ സംഘം വേങ്ങര സ്വദേശികളായ യുവാക്കളുടെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് ബൈക്കുമായി കടന്നുകളഞ്ഞതായി പരാതി. ലിസി ജങ്ഷനില്‍ ശനിയാഴ്ച പുലര്‍ച്ച മൂന്നിനായിരുന്നു സംഭവം. ഫോണും പഴ്സുമുള്‍പ്പെടെ കവരുകയും ചെയ്തതായി പറയുന്നു.
കൊച്ചിയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണശൃംഖലയിലെ ജീവനക്കാരനായ യുവാവും ഇയാളുടെ സുഹൃത്തുമാണ് മര്‍ദനത്തിനിരയായത്.ഇരുവരും പുലര്‍ച്ച ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റോഡരികില്‍ ട്രാന്‍സ്ജെന്‍ഡറെ കണ്ട് വാഹനം നിര്‍ത്തി.
ഇതിനിടെ മൂന്നംഗ സംഘമെത്തി മുഖത്ത് പെപ്പര്‍ സ്പ്രേ ചെയ്യുകയും മര്ദിച്ചുവീഴ്ത്തി ബൈക്കും ഫോണും പഴ്സും കൈക്കലാക്കിയെന്നുമാണ് പരാതി.
പ്രതികളെക്കുറിച്ച് സി.സി ടി.വി കാമറദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.