സി.പി.ഐയുടെ കൊടിമരവും പതാകയും സി.പി.എമ്മുകാർ നശിപ്പിച്ചതായി പരാതി

വർക്കല: സി.പി.ഐയുടെ കൊടിമരവും പതാകയും സി.പി.എമ്മുകാർ നശിപ്പിച്ചെന്ന് പരാതി. ഇടവ പഞ്ചായത്തിലെ ഓടയം മിസ്കീൻ തെരുവിൽ സ്ഥാപിച്ച കൊടിമരവും പതാകയുമാണ് കഴിഞ്ഞദിവസം നശിപ്പിച്ചത്.

സി.പി.എം ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിലാണ് കൊടിമരം മുറിച്ചെടുക്കുകയും പതാക നശിപ്പിക്കുകയും ചെയ്തതെന്ന് സി.പി.ഐ നേതാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

കൊടിമരം മുറിച്ചെടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് നൽകിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. ഇടവ, ഓടയം മേഖലയിൽ നൂറിലധികം സി.പി.എം പ്രവർത്തകരാണ് ആഴ്ചകൾക്ക് മുമ്പ് സി.പി.ഐയിൽ ചേർന്നത്. ഓടയം മേഖലയിൽ മാത്രം സി.പി.ഐയുടെ പുതിയ മൂന്നു ബ്രാഞ്ചുകളും പ്രവർത്തനം ആരംഭിച്ചു. ബ്രാഞ്ച് സമ്മേളനങ്ങളിൽ വലിയ ആൾക്കൂട്ടവുമുണ്ടായി.

ഇതിൽ വിറളിപൂണ്ട സി.പി.എമ്മുകാർ മനഃപൂർവം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും അയിരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി മണിലാലും ഇടവ ലോക്കൽ സെക്രട്ടറി വിനോദും പ്രതിഷേധി ച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Complaint that the CPI flagpole and flag were destroyed by the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.