കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഡോ. സി.എൽ. ജോഷിയുടെ ഡെപ്യൂട്ടേഷൻ നീട്ടുന്നതിനെതിരെ ചാൻസലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ പരാതി.
മാനേജ്മെൻറ് കോളജിലെ അധ്യാപകനായ ജോഷിയെ രജിസ്ട്രാർ സ്ഥാനേത്തക്ക് ഡെപ്യൂേട്ടഷനിൽ െകാണ്ടുവന്നതുതന്നെ ചട്ടലംഘനമാണെന്ന് പ്രസിഡൻറ് ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും പരാതിയിൽ പറയുന്നു.
2019 സെപ്റ്റംബർ 20നാണ് ഒരു വർഷത്തേക്ക് ജോഷിയെ രജിസ്ട്രാറായി നിയമിച്ചത്. ജൂൈല 27ന് ചേർന്ന സിൻഡിക്കേറ്റ് യോഗം നിയമനം ഒരു വർഷംകൂടി നീട്ടി.
സംസ്ഥാന, കേന്ദ്ര സർക്കാർ സർവിസിലുള്ളവർക്ക് മാത്രമേ ഡെപ്യൂട്ടേഷനിൽ നിയമനം പാടുള്ളൂവെന്നാണ് സർവകലാശാല ചട്ടം. എന്നാൽ, സ്വകാര്യ എയ്ഡഡ് കോളജായ തൃശൂർ സെൻറ് തോമസ് കോളജിലെ അസോസിയറ്റ് പ്രഫസറായിരുന്നു ജോഷിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന സർക്കാറിെൻറ സർവിസ് ചട്ടം ഉദ്ധരിപ്പിച്ച് സർവകലാശാല തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നു. നിയമവിരുദ്ധമായ ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.