തിരുവനന്തപുരം: എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആസ്തിവിവരങ്ങൾ അപൂർണമെന്ന് പരാതി. ഇക്കാര്യമുന്നയിച്ച് സുപ്രീംകോടതി അഭിഭാഷക ആവണി ബൻസാൽ തിരുവനന്തപുരം ജില്ല കലക്ടർക്ക് പരാതി നൽകി. അതേസമയം സൂക്ഷ്മപരിശോധന നടപടികൾ പൂർത്തിയാക്കി രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക വരണാധികാരി സ്വീകരിച്ചു.
2021-22 സാമ്പത്തിക വർഷം ആദായനികുതി റിട്ടേൺ സമർപ്പിച്ചത് 680 രൂപക്കാണെന്നാണ് സത്യവാങ്മൂലത്തിലുള്ളതെന്നാണ് പരാതിയിലെ ആരോപണം. 2022-23 ൽ 5,59,200 രൂപക്കും. പ്രഫഷൻ സൂചിപ്പിച്ചിരിക്കുന്നത് സാമൂഹിക സേവനമെന്നാണ്. വാഹനങ്ങളുടെ പൂർണ വിവരങ്ങളും നൽകിയിട്ടില്ല.
ഓഹരി നിക്ഷേപവും മ്യൂച്വൽ ഫണ്ട് വിവരങ്ങളും പൂർണമായി നൽകിയില്ല. കമ്പനികളുടെയും ഓഹരികളുടെയും വിശദാംശങ്ങൾ നൽകിയില്ലെന്നും പരാതിയിലുണ്ട്. അതേസമയം രാഷ്ട്രീയ പരാതിയെന്ന നിലയിലാണ് ബി.ജെ.പി കേന്ദ്രങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.