തിരുവനന്തപുരം: ചൈന അനുകൂല പ്രസംഗം നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഡി.ജി.പിക്ക് പരാതി നൽകി. ബി.ജെ.പി തിരുവനന്തപുരം ജില്ല അധ്യക്ഷൻ അഡ്വ എസ്. സുരേഷാണ് പരാതി നൽകിയത്.
അമേരിക്ക, -ജപ്പാൻ, -ആസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുെന്നന്ന കോടിയേരിയുടെ കായംകുളത്തെ പ്രസംഗം രാജ്യദ്രോഹമാണ്. ഇന്ത്യ ഏറ്റവും ഭീഷണി നേരിടുന്നത് ചൈനയിൽ നിന്നാണെന്ന കരസേന മേധാവിയുടെ വെളിപ്പെടുത്തലിനുശേഷം നടത്തിയ ഈ പ്രസ്താവന രാജ്യത്തിെൻറ അഖണ്ഡതക്കെതിരായ നീക്കമാണ്. ഈ നീക്കം ശത്രുക്കളെ സഹായിക്കാനുള്ളതാണെന്നും പരാതിയിൽ പറയുന്നു. ഇതിന് സി.പി.എമ്മിന് ചൈനയിൽനിന്ന് സഹായം കിട്ടുന്നുണ്ടെന്ന് സംശയമുണ്ട്.
ആഭ്യന്തരമന്ത്രി, എം.എൽ.എ എന്നീ ഭരണഘടനാ പദവികൾ വഹിച്ചിരുന്നയാൾ നടത്തിയ പ്രസ്താവന എന്ന നിലയിൽ ഇത് അതിഗുരുതരമാണ്. ഭരണഘടന ലംഘനത്തിനും രാജ്യദ്രോഹക്കുറ്റത്തിനും കോടിയേരിക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് പൂന്തുറ ശ്രീകുമാർ, ജില്ല ജനറൽ സെക്രട്ടറി പാപ്പനംകോട് സജി, എന്നിവർക്കൊപ്പം ഡി.ജി.പിക്ക് നേരിട്ട് അദ്ദേഹം പരാതി കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.