കോട്ടയം: മുൻ മന്ത്രിയും കേരള കോൺഗ്രസ് -ബി ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ കാതോലിക്കാ ബാവാ അനുശോചിച്ചു.
യഥാർത്ഥ മനുഷ്യസ്നേഹിയും ജനക്ഷേമത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച നേതാവുമായിരുന്നു ആർ. ബാലകൃഷ്ണപിള്ളയെന്ന് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അനുസ്മരിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയെ അകമഴിഞ്ഞ് സ്നേഹിക്കുകയും സഭാപിതാക്കന്മാരോരോട് ആത്മാർത്ഥമായ ഊഷ്മള ബന്ധം സൂക്ഷിക്കുകയും ചെയ്ത ബാലകൃഷ്ണപിള്ള പ്രതിസന്ധിഘട്ടങ്ങളിലും ഒപ്പംനിന്ന് കരുത്തുപകർന്നുട്ടുള്ള ജനനായകനായിരുന്നു.
അനുഭവ സമ്പന്നനും വിശാല ദർശനത്തിന് ഉടമയും ആയിരുന്ന മുതിർന്ന നേതാവിന്‍റെ നിര്യാണം കേരളീയ സമൂഹത്തിന് പൊതുവെയും മലങ്കര ഓർത്തഡോക്സ് സഭക്ക് പ്രത്യേകിച്ചും വലിയ നഷ്ടമാണെന്നും ബാവ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറസ് മെത്രാപ്പോലീത്താ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവരും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.