പന്തളം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ ൈഡ്രവർ കുഴഞ്ഞുവീണു. സമയോചിതമായി പ്രവർത്തിച്ച കണ്ടക്ടർ ബസ് നിർത്താൻ സഹായിച്ച് വൻ അപകടം ഒഴിവാക്കി യാത്രക്കാരെ രക്ഷിച്ചു. തുടർന്ന് ഓട്ടോതൊഴിലാളികൾ ൈഡ്രവറെ ആശുപത്രിയിൽ എത്തിച്ച് രക്ഷിച്ചു.
തുമ്പമൺ ജങ്ഷന് സമീപം വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. പത്തനംതിട്ടയിൽനിന്ന് മാവേലിക്കരയിലേക്ക് പോവുകയായിരുന്ന വേണാട് ബസാണ് തലനാരിഴക്ക് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ബസ് തുമ്പമൺ ജങ്ഷന് തൊട്ടുമുമ്പുള്ള സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിന് സമീപമെത്തിയപ്പോഴാണ് വയനാട് സ്വദേശിയായ ൈഡ്രവർ റോബി ജോർജിന് (40) തലചുറ്റലുണ്ടായത്.
ൈഡ്രവർ മയങ്ങി വീഴുന്നത് ശ്രദ്ധയിൽപെട്ട കണ്ടക്ടർ സെയ്ത് ഷിഹാസ് ഉടൻ സമീപമെത്തി ബസിെൻറ നിയന്ത്രണം ഏറ്റെടുത്ത് വേഗം നിയന്ത്രിച്ച് റോഡിന് സമീപത്തെ ഓഡിറ്റോറിയത്തിെൻറ മതിലിൽ ചേർത്തുരസി ബസ് നിർത്തുകയായിരുന്നു. പരിഭ്രാന്തരായ യാത്രക്കാർ ബസിൽനിന്ന് ഇറങ്ങി.
സംഭവം കണ്ട തുമ്പമണ്ണിലെ ഓട്ടോ ൈഡ്രവർമാർ എത്തി രക്ഷകരായി. ഓട്ടോ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) അംഗമായ തുമ്പമൺ ആമ്പല്ലൂർ പ്രകാശ് വർഗീസ് ഉടൻ തുമ്പമൺ പി.എച്ച്.എസിയിൽ എത്തിച്ചതോടെയാണ് റോബിെയ രക്ഷിക്കാൻ കഴിഞ്ഞത്. റോബിയെ അടിയന്തര പരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തതായി തുമ്പമൺ പി.എച്ച്.എസി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.