കൊച്ചി: പിറവം സെൻറ് മേരീസ് യാക്കോബായ പള്ളി വിഷയത്തിൽ രമ്യമായ ഒത്തുതീർപ്പിന് സർക്കാർ നടത്തുന്ന ശ്രമം ത ുടരാൻ ഹൈകോടതി അനുമതി. സമാധാനം സ്ഥാപിക്കുന്നതിനാവശ്യമായ ഒത്തുതീർപ്പ് ശ്രമങ്ങൾ സർക്കാർ ഭാഗത്തുനിന്ന് നടക ്കുന്ന പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച കൂടുതൽ നിർദേശങ്ങൾ സർക്കാറിന് നൽകേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ഋ ഷികേശ് റോയ് അടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
തുടർന്ന് ഇടവകക്കാർ നൽകിയ നിവേദനത്തിെൻറ അടിസ്ഥാനത്തിൽ നടപടിക്ക് സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹരജി കോടതി തീർപ്പാക്കി. ആത്മീയ കർമങ്ങൾ നിർവഹിക്കാൻ പൊലീസ് സംരക്ഷണം തേടി സമർപ്പിച്ച ഒരു കൂട്ടം ഹരജികളിൻമേലുള്ള വിധിക്കൊപ്പമാണ് ഇൗ കേസും കോടതി പരിഗണിച്ചത്.
സുപ്രീംകോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ പാത്രിയാർക്ക വിഭാഗത്തെയും യാക്കോബായ വിഭാഗത്തെയും അനുരഞ്ജന ചർച്ചക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രി മുേഖന നടത്തുന്നതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച ശ്രമങ്ങൾ നടക്കുന്നതായി രേഖകളിൽനിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് കൂടുതൽ നിർദേശങ്ങൾ സർക്കാറിന് ആവശ്യമില്ലെന്ന് വ്യക്തമാക്കി ഹരജി തീർപ്പാക്കിയത്.
കട്ടച്ചിറ സെൻറ് മേരീസ് ഒാർത്തഡോക്സ് ചർച്ച്, വാരിക്കോലി സെൻറ് മേരീസ് ഒാർത്തഡോക്സ് ചർച്ച് എന്നിവിടങ്ങളിലെ പള്ളിയിലെ ആത്മീയ കർമങ്ങൾക്കും മറ്റും ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തിയ സാഹചര്യത്തിൽ പൊലീസ് സംരക്ഷണം തേടി ഒാർത്തഡോക്സ് വിഭാഗം നൽകിയ ഹരജികളും തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.