തിരുവനന്തപുരം: എം.ജി കോളജിൽ എസ്.എഫ്.െഎ-എ.ബി.വി.പി സംഘർഷത്തെ തുടർന്ന് പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. എ.ബി.വി.പി കുത്തകയാക്കി െവച്ചിരുന്ന കോളജിൽ സംഘടന പ്രവർത്തനത്തിന് എസ്.എഫ്.െഎ ശ്രമിച്ചിരുന്നു. തങ്ങളുടെ പ്രവർത്തകരെ മർദിച്ചെന്നാരോപിച്ച് എസ്.എഫ്.ഐ ജില്ല നേതൃത്വത്തിെൻറ ആഭിമുഖ്യത്തിൽ കോളജിലേക്ക് മാർച്ച് നടത്തി. മാർച്ചിന് േനരേ എ.ബി.വി.പി പ്രവർത്തകർ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു.
എസ്.എഫ്.ഐ പ്രവർത്തകരും തിരിച്ചടിച്ചതോടെ ഇരുകൂട്ടരെയും പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡും ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു.
കല്ലേറിൽ എസ്.എഫ്.ഐ ജില്ല സെക്രട്ടറി പ്രതിൻസാജ് കൃഷ്ണ, ജില്ല കമ്മിറ്റി അംഗം അതുൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ രാഹുൽ, മനോജ്, പ്രവർത്തകരായ വൈശാഖ്, അരവിന്ദ്, അർജുൻ, ആഷിക്ക് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ അറിയിച്ചു.
മാർച്ച് കോളജിനുള്ളിൽ പ്രവേശിച്ചതോടെ കോളജിെൻറ പ്രധാനകവാടത്തിലും കോളജിനുള്ളിലെ മരത്തിലും എസ്.എഫ്.ഐ പ്രവർത്തകർ കൊടിനാട്ടി. തുടർന്ന് ആരവങ്ങളുമായി തിരിച്ചിറങ്ങിയ പ്രവർത്തകർക്കുനേരെ എ.ബി.വി.പി പ്രവർത്തകർ കോളജിനുള്ളിൽനിന്ന് കല്ലും കുപ്പികളും വലിച്ചെറിയുകയായിരുന്നു. ഇതോടെ എം.സി റോഡ് ഗതാഗതക്കുരുക്കിലമർന്നു. കോളജിന് മുന്നിൽ പെട്ടികടയിൽ വിൽപനക്ക് െവച്ചിരുന്ന കരിക്കുകുലകളും പ്രവർത്തകർ എറിയാൻ ആയുധമാക്കി. തുടർന്ന് സംഘർഷം രൂക്ഷമായ ഘട്ടത്തിലാണ് പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.