കോഴിക്കോട്: കുന്ദമംഗലം ഗവ. ആർട്സ് കോളജിൽ റീ പോളിങ് വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു. യു.ഡി.എസ്.എഫ് നൽകിയ ഹരജിയിൽ റീപോളിങ് നടത്താൻ ഹൈകോടതി അനുമതി നൽകിയിരുന്നു.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് കുന്ദമംഗലം ഗവണ്‍മെന്‍റ് കോളജില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. വോട്ടെണ്ണലിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞെന്ന കെ.എസ്.യു ആരോപണത്തെ തുടർന്ന് പ്രിന്‍സിപ്പല്‍ ഡോ. ജിസ ജോസ് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം അധികൃതർ നിർത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ആറു പേര്‍ക്ക് പരിക്കേൽക്കുകയും രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
സംഘർഷത്തിൽ ഏഴ് എസ്.എഫ്.ഐ പ്രവർത്തകരും ഒരു യു.ഡി.എസ്.എഫ് പ്രവർത്തകനും ഉൾപ്പെടെ 10 പേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.