കഴക്കൂട്ടം: ബിയർ പാലർലറിൽ നാലുപേർക്ക് കുത്തേറ്റ സംഭവത്തിൽ ഒന്നാംപ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ചിറയിൻകീഴ് സ്വദേശിയും കൊലക്കേസ് പ്രതിയുമായ അഭിജിത്താണ് (ശ്രീകുട്ടൻ) യുവാക്കളെ നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
2021ൽ ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുടപുരത്ത് അജിത് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് അഭിജിത്ത്. ജാമ്യത്തിലിറങ്ങിയ അഭിജിത്ത് കഴക്കൂട്ടത്തെ ഒരു ജിമ്മിൽ ട്രെയിനറായി ജോലി ചെയ്തുവരികയാണ്. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തിൽ കഴിഞ്ഞദിവസം അറസ്റ്റിലായ രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുതുക്കുറിച്ചി കഠിനംകുളം മണക്കാട്ടില്‍ വീട്ടിൽ ഷമീം (34), കല്ലമ്പലം ഞാറയിൽകോണം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരാണ് സംഭവം ദിവസം അറസ്റ്റിലായത്.
ദേശീയ പാതയിൽ ടെക്നോപാർക്കിന് എതിർവശത്തെ ബിയർ പാർലറിൽ ശനിയാഴ്ച രാത്രി 11.45ഓടെയിയുന്നു സംഭവം. 10 പേരടങ്ങുന്ന സംഘമാണ് ബാറിൽവെച്ച് നാലുപേരെ കുത്തി പരിക്കേൽപ്പിച്ചത്.
സംഘത്തിലുണ്ടായിരുന്ന അക്ബറിന്റെ പിറന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു പ്രതികൾ. ഇതിനിടയിൽ ഏഴു പേരടങ്ങുന്ന മറ്റൊരു സംഘം കൗണ്ടറിൽ മദ്യപിച്ച് കൊണ്ടിരുന്ന സമയത്ത് പ്രതികളുമായി വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഏഴംഗ സംഘത്തിലെ നാലുപേരെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.