തിരുവനന്തപുരം: സംസ്ഥാന പ്രസിഡൻറും മന്ത്രിയും സ്ഥാനങ്ങൾ പങ്കിട്ട് എടുക്കുന്നുവെന്ന ആക്ഷേപം ശക്തമായതോടെ ജനതാദൾ (എസ്)ൽ ആഭ്യന്തരകലഹം ഉയരുന്നു. സ്ഥാനം ലഭിക്കാത്തവർ അടക്കം സംസ്ഥാന ഭാരവാഹികൾ നേതൃത്വത്തിന് എതിരെ ദേശീയ പ്രസിഡൻറ് എച്ച്.ഡി. ദേവഗൗഡക്ക് പരാതി അയച്ചു.
സി.കെ. നാണുവിനെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റിയതിനൊപ്പം പിരിച്ചുവിട്ട സംസ്ഥാനസമിതി ഇതുവരെ രൂപവത്കരിക്കാൻ തയാറായിട്ടില്ലെന്ന ആേക്ഷപം ശക്തമാണ്.
മാത്യു ടി. തോമസ് പ്രസിഡൻറ് ആയ ശേഷം സംസ്ഥാന ഭാരവാഹികളെയും ജില്ല പ്രസിഡൻറുമാരെയും ദേശീയ കമ്മിറ്റി അംഗങ്ങളെയും ഒാൺൈലനായി വിളിച്ചുചേർത്താണ് തീരുമാനങ്ങൾ എടുത്തിരുന്നത്. എന്നാൽ കുേറനാളായി അതുപോലുമില്ലെന്നാണ് പരാതി. മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണൻകുട്ടിയും തമ്മിൽ ധാരണയിലെത്തി തീരുമാനം തന്നിഷ്ടം പോെല എടുക്കുെന്നന്ന ആക്ഷേപമാണ് ഭാരവാഹികളും ജില്ല പ്രസിഡൻറുമാരും ഉയർത്തുന്നത്.
നാണുവിനെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ താൽക്കാലികമായി രൂപവത്കരിച്ച കോർ കമ്മിറ്റി ചേരുന്നുവെന്ന വിശദീകരണമാണ് നേതൃത്വം നൽകുന്നത്. എന്നാൽ പ്രസിഡൻറും മന്ത്രിയും ഉൾപ്പെടുന്ന രണ്ട് എം.എൽ.എമാരും നാണുവും ചേരുന്ന കോർ കമ്മിറ്റിയുടെ സാധുതതന്നെ സംസ്ഥാനസമിതി പിരിച്ചുവിട്ടതോടെ നഷ്ടമായെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
പ്രസിഡൻറും മന്ത്രിയുമായി സമവായത്തിൽ എത്തിയതോടെ പുതുതായി പാർട്ടിക്ക് ലഭിച്ച കെ.എസ്.ഇ.ബി ബോർഡ് അംഗത്വസ്ഥാനം, ലഭിക്കുന്ന രണ്ട് ബോർഡ്-കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങൾ എന്നിവയും പങ്കിെട്ടടുക്കുന്നുവെന്ന ആക്ഷേപമാണ് നേതാക്കൾക്ക്.
കെ.എസ്.ഇ.ബി ബോർഡ് അംഗത്വം മാത്യു ടി. തോമസിെൻറ അടുത്ത അനുയായിയായ പത്തനംതിട്ട ജില്ല പ്രസിഡൻറിന് ചർച്ചയൊന്നും ഇല്ലാതെ നൽകിയെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.