കോട്ടയം സ്വദേശി രാജപ്പന് മൻ കി ബാത്തിൽ അഭിനന്ദനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയിൽ കോട്ടയം സ്വദേശിക്ക് അഭിനന്ദനം. കായൽ ശുചീകരണ തൊഴിലാളി കുമരകം മഞ്ചാടിക്കര എൻ.എസ് രാജപ്പനെയാണ് (72) പ്രധാനമന്ത്രി അഭിനന്ദിച്ചത്.

പോളിയോ ബാധിച്ച് രണ്ടു കാലുകൾക്കും കൈകൾക്കും സ്വാധീനമില്ലാത്ത രാജപ്പൻ വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിറ്റാണ് ഉപജീവനം നടത്തുന്നത്. ആറു വർഷമായി ഇത്തരത്തിലാണ് രാജപ്പൻെറ ജീവിതം.

2021ലെ ആദ്യ മൻ കി ബാത്തിൽ സംസാരിക്കവെ, റിപബ്ലിക്​ ദിനത്തിൽ ദേശീയ പതാക അപമാനിക്കപ്പെട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്ന് രാജ്യതലസ്ഥാനത്തുണ്ടായ അക്രമം വേദനിപ്പിച്ചെന്ന് പറഞ്ഞ് ചെങ്കോട്ട സംഭവം പരാമർശിച്ച പ്രധാനമന്ത്രി പക്ഷേ, കർഷക പ്രക്ഷോഭത്തെക്കുറിച്ച്​ പറഞ്ഞില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.