വിവാദ കത്ത്: മേയർക്കെതിരെ ഇന്നും പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസും ബി.ജെ.പിയും

തിരുവനന്തപുരം: വിവാദ കത്ത് അയച്ചതിനെതിരെ തിരുവനന്തപുരം നഗരസഭ മേയർ ആര്യാ രാജേന്ദ്രനെതിരെ ഇനനും പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസും ബി.ജെ.പിയും. മേയർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോർപറേഷന് മുന്നിൽ യു.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന സത്യഗ്രഹം രാവിലെ 10 മണിക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

അതേസമയം, ബി.ജെ.പി ഇന്ന് മുതൽ നഗരസഭയ്‌ക്ക് പുറത്ത് പ്രതിഷേധം ആരംഭിക്കും. മഹിളാ മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇന്നത്തെ പ്രതിഷേധം. നഗരസഭക്കുള്ളിൽ ബി.ജെ.പി നടത്തിയ രാപ്പകൽ സമരത്തിന് സമാനമായാണ് പുറത്തും പ്രതിഷേധിക്കുന്നത്.

രാവിലെ 10 മണിക്ക് പ്രകടനമായെത്തുന്ന മഹിളാ മോർച്ച പ്രവർത്തകർ നഗരസഭ പ്രവേശനകവാടത്തിന് മുന്നിൽ പ്രതിഷേധം ആരംഭിക്കും. വാർഡുകൾ കേന്ദ്രീകരിച്ചും പ്രതിഷേധം നടക്കും. നാളെമുതൽ വിവിധ മോർച്ചകൾ പ്രതിഷേധത്തിന് നേതൃത്വം നൽകും. കഴിഞ്ഞ ദിവസം നഗരസഭയിലേക്കെത്തിയ മേയറെ ഓഫിസിന് മുന്നിൽ കൗൺസിലർമാർ ഉപരോധിച്ചിരുന്നു.

തിരുവനന്തപുരം നഗരസഭയിലെ വിവിധ തസ്തികകളിൽ നിയമനം നടത്താൻ മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് നൽകിയതാണ് വിവാദമായത്. എന്നാൽ, താൻ അങ്ങനെ ഒരു കത്ത് അയച്ചി​ട്ടി​ല്ലെന്നായിരുന്നു മേയറുടെ പ്രതികരണം.

Tags:    
News Summary - Congress and BJP to intensify protest against the mayor's Controversial letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.