തിരുവനന്തപുരം: വയനാട് ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച് ചതിനു പിന്നാലെ വടകര മണ്ഡലത്തിൽ കെ. മുരളീധരൻെറ സ്ഥാനാർഥിത്വം കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കെ. മുരളീ ധരൻ തിങ്കളാഴ്ച നാമനിർദേശ പട്ടിക സമർപ്പിക്കും.
ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഈ രണ്ട് മണ്ഡലങ് ങളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത്. വയനാട്, വടകര മണ്ഡലങ്ങളിൽ തീരുമാനമായതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും കോൺഗ്രസിന് സ്ഥാനാർഥികളായി. വടകരയിൽ മത്സരിക്കാൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനു മേൽ സമ്മർദ്ദമുണ്ടായെങ്കിലും അദ്ദേഹം തയാറാവാതിരുന്നതോടെ പി.ജയരാജനെതിശര ആരെ കളത്തിലിറക്കുമെന്ന ആശങ്കയിലായിരുന്നു കോൺഗ്രസ്.
Congress has released a list of one candidate each, from Kerala and Jammu & Kashmir. #LokSabhaElections2019 pic.twitter.com/KB6MQYPVO3
— ANI (@ANI) March 31, 2019
ജയരാജനെതിരെ ശക്തനായ സ്ഥാനാർഥി വേണമെന്ന ആവശ്യം ശക്തമായതോടെ സംസ്ഥാന നേതൃത്വം കെ. മുരളീധരൻെറ പേര് ഹൈക്കമാൻഡിന് മുന്നിൽ വെക്കുകയായിരുന്നു. ഇതോടെ വടകരയുടെ ചിത്രം തന്നെ മാറുകയായിരുന്നു.
വയനാട്, വടകര മണ്ഡലങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് മുന്നണിക്കുള്ളിലും പാർട്ടിയിലും അസ്വസ്ഥതകൾ സൃഷ്ടിച്ചിരുന്നു. എൽ.ഡി.എഫും എൻ.ഡി.എയും കോൺഗ്രസിനെ കടന്നാക്രമിക്കാനും പരിഹസിക്കാനും ഈ സാഹചര്യം ഉപയോഗപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.