തിരുവനന്തപുരം: ആർ.എസ്.പിയുടെ പരാതികൾക്ക് പരിഹാരം കാണുമെന്ന് ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസ് നേതൃത്വത്തിെൻറ ഉറപ്പ്. ഇതോടെ, ബഹിഷ്കരണഭീഷണി പിൻവലിച്ച് കഴിഞ്ഞദിവസം നടന്ന യു.ഡി.എഫ് യോഗത്തിൽ ആർ.എസ്.പി നേതാക്കൾ പെങ്കടുത്തു. തെരഞ്ഞെടുപ്പ് സമയത്ത് വീഴ്ച വരുത്തിയവര്ക്കെതിരായ നടപടി ഉൾപ്പെടെ ആർ.എസ്.പി ഉന്നയിച്ച പരാതികളില്‍ പരിഹാരം കാണുമെന്ന് ചർച്ചക്ക് ശേഷം കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് വ്യക്തമാക്കി. മുന്നണിയെ ശക്തിപ്പെടുത്തുന്ന തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും പ്രതികരിച്ചു.
പഞ്ചായത്തുകളിലെ ധാരണ പാലിക്കണമെന്ന് ചര്‍ച്ചയില്‍ കോൺഗ്രസിനോട് ആർ.എസ്.പി ആവശ്യെപ്പട്ടു. ഇക്കാര്യത്തിൽ പ്രാദേശികനേതാക്കളുമായി ഉടൻ ചർച്ച നടത്തി തീരുമാനം ഉണ്ടാക്കാമെന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പുനൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ ആറ്റിങ്ങൽ, മട്ടന്നൂർ മണ്ഡലങ്ങൾ പാർട്ടിക്ക് സ്വാധീനമില്ലാത്തവയാണ്. ഇവക്ക് പകരം പുതിയവ നൽകണമെന്നും പ്രാദേശിക സഹകരണ സംഘങ്ങളിൽ പാർട്ടിക്ക് സ്വധീനമുള്ളിടങ്ങളിൽ പ്രാതിനിധ്യം നൽകണമെന്നും ആർ.എസ്.പി ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റുകൾ അനുവദിക്കാതിരിക്കുകയും മുന്നണി സ്ഥാനാർഥികൾക്കെതിരെ െറബലായി മത്സരിക്കുകയും ചെയ്യുന്ന സാഹചര്യം ആവർത്തിക്കരുത്. മുന്നണിയുടെ കെട്ടുറപ്പ് ശക്തമാക്കണമെന്നും ആർ.എസ്.പി ആവശ്യപ്പെട്ടു. ആവശ്യങ്ങളോട് അനുഭാവത്തോടെയാണ് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥികൾെക്കതിെര പ്രവർത്തിച്ചവർക്കെതിരെ മാത്രമല്ല ചിന്തിച്ചവർക്കെതിരെ പോലും നടപടി ഉണ്ടാകുമെന്ന് ചർച്ചക്ക് ശേഷം കെ. സുധാകരൻ അറിയിച്ചു. അത്തരക്കാരെ ഇനിയുള്ള പുനഃസംഘടനയിൽ പരിഗണിക്കില്ലെന്നും അേദ്ദഹം കൂട്ടിച്ചേർത്തു. ചര്‍ച്ചയില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്ന് ആർ.എസ്.പി നേതൃത്വവും വ്യക്തമാക്കി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എൻ.കെ. പ്രേമചന്ദ്രൻ, ഷിബു ബേബിജോൺ എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.