തിരുവന്തപുരം കോർപറേഷനിൽ 20 സീറ്റുകളിൽ കോൺഗ്രസ്​-ബി.ജെ.പി ധാരണ -കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ 20 സീറ്റുകളിൽ കോൺഗ്രസ്​-ബി.ജെ.പി ധാരണയെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്തുള്ള വാർഡുകളിൽ വി.മുരളീധരൻ നേരിട്ട്​ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി. പക്ഷേ ഇത്​ എൽ.ഡി.എഫിനെ ബാധിക്കില്ലെന്ന്​ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

എൽ.ഡി.എഫ്​ കോർപ്പറേഷൻ ഭരണം നില നിർത്തും. അഭിമാനകരമായ വിജയമായിരിക്കും എൽ.ഡി.എഫിനുണ്ടാവുക. ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റെങ്കിലും എൽ.ഡി.എഫ്​ അധികമായി നേടും. തിരുവനന്തപുരത്ത്​ എൽ.ഡി.എഫ്​ ചരിത്രവിജയം നേടുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൻെറ ആദ്യ ഘട്ടത്തിൽ തന്നെ തിരുവനന്തപുരം പോളിങ്​ ബൂത്തിലേക്ക്​ നീങ്ങിയിരുന്നു. തിരുവനന്തപുരം 69.76 ശതമാനം പോളിങ്ങാണ്​ രേഖപ്പെടുത്തിയത്​.

Tags:    
News Summary - Congress-BJP agreement-Kadakampally Surendran in 20 seats in Thiruvananthapuram Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.