തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള കോൺഗ്രസ് രാജ്ഭവൻ മാർച്ച് മാറ്റി

തിരുവനന്തപുരം: ഡൽഹിയിലെ കർഷകപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നടത്താൻ നിശ്ചയിച്ച രാജ്ഭവൻ മാർച്ച് മാറ്റി. തിരുവനന്തപുരത്ത് ഉൾപ്പെടെ തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് മുൻകൂട്ടി നിശ്ചയിച്ച മാർച്ച് ഒഴിവാക്കിയത്. നേതാക്കൾ ഏറെയും തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും മാർച്ച് ഒഴിവാക്കുകയായിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. മാർച്ചിന് ശേഷം കെ.പി.സി.സി ആസ്ഥാനത്ത് രാഷ്​ട്രീയയകാര്യ സമിതി യോഗം ചേരാനും തീരുമാനിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടിലിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്‍റെ തൊട്ടടുത്ത ദിവസം മാർച്ച് നിശ്ചയിച്ചത്. ഡി.സി.സിക്കായിരുന്നു മാർച്ചിന്‍റെ ചുമതല. എന്നാൽ, ഫലം വന്നതോടെ നിരാശയാണ് യു.ഡി.എഫ് കേന്ദ്രങ്ങളിലെല്ലാം. ഇതോടെ മാർച്ച് ഉപേക്ഷിക്കുകയായിരുന്നു. 

Tags:    
News Summary - congress cancels rajbhavan march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.