കോഴിക്കോട്: കെ റെയില്‍ വിഷയത്തില്‍ യു.ഡി.എഫ് നിലപാടിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ ശശി തരൂര്‍ എം.പിക്കെതിരെ ഒളിയമ്പുമായി കെ മുരളീധരന്‍ എം പി. വല്ലാതെ വിശ്വപൗരന്മാരെ ഉൾക്കൊള്ളാനുള്ള ആരോഗ്യം ഇപ്പോൾ പാർട്ടിക്കില്ല. രണ്ടേകാൽ കൊല്ലം കൂടി സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. അതുകഴിഞ്ഞാൽ വേറെ ആളെ നോക്കാം. ചിലർ വെറുതെ ഇങ്ങനെ അനുമോദിച്ചു കൊണ്ടിരിക്കുമെന്നും മുരളീധരൻ പറഞ്ഞു.
കുറച്ച് കഴിഞ്ഞാല്‍ വേറെ ആളെ നോക്കും. തരൂരിനെതിരായ പ്രശ്‌നം പരിശോധിക്കേണ്ടത് ദേശീയ നേതൃത്വമാണ്. കെ.പി.സി.സി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് വിവരമില്ലെന്ന് മുരളീധരന്‍ പരിഹസിച്ചു. ഇതിനാലാണ് രാഷ്ട്രപ്രതിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിക്കറിയതെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയും മുരളീധരന്‍ പരിഹസിച്ചു.
"എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും" എന്ന പഴഞ്ചൊല്ല് പോലെയാണ് നമ്മുടെ നാടിന്‍റെ അവസ്ഥ. ഭരിക്കുന്നവൻ നന്നല്ലെങ്കിൽ നാടിന് നന്നല്ല എന്ന് രാമായണത്തിലും പറഞ്ഞിട്ടുണ്ട്. കേരളത്തിൽ നടക്കുന്നത് കമ്യൂണിസ്റ്റ് ഭരണം അല്ല, പിണറായിസ്റ്റ് ഭരണമാണ്. കെ റെയില്‍ വെറും ധൂർത്ത് നടത്താനുള്ള പദ്ധതിയാണ്. പരിസ്ഥിതിക്ക് ദോഷമാണ്. കെ റെയിൽ വേണ്ടെന്ന് സി.പി.എം സമ്മേളനങ്ങളിൽ തന്നെ പറയുന്നു. പൊലീസിലെ ആര്‍എസ്എസ് ശൈലിക്കെതിരെ സിപിഎമ്മിനകത്ത് നിന്ന് തന്നെ വിമര്‍ശനം ഉയർന്നു. എന്നാലും കുറ്റം കോൺഗ്രസിനാണെന്ന് മുരളീധരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.