കോൺഗ്രസ്‌ മുക്ത കേരളം ബി.ജെ.പി ലക്ഷ്യമല്ല, അത് ലീഗ് തന്നെ ചെയ്യും -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കോൺഗ്രസ്‌ മുക്ത കേരളം ബി.ജെ.പി ലക്ഷ്യമല്ലെന്നും അത് മുസ് ലിം ലീഗ് തന്നെ ചെയ്യുന്നുണ്ടെന്നും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. കേരളത്തിൽ ഭരണം പിടിക്കാനാണ് ബി.ജെ.പി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസിനെ ഇല്ലാതാക്കാൻ എൽ.ഡി.എഫിന് ഭരണത്തുടർച്ച ആഗ്രഹിക്കുന്നില്ല. ബി.ജെ.പിക്ക് ഇരുമുന്നണികളും എതിരാളികളാണ്. സംസ്ഥാനത്ത് വീണ്ടും ഇടത് ഭരണം ബി.ജെ.പി ആഗ്രഹിക്കുന്നുവെന്ന തരത്തിലുള്ള പ്രചരണം തെറ്റാണ്. ക്രിസ്ത്യൻ വോട്ടുകൾ ഇത്തവണ ബി.ജെ.പിക്ക് അനുകൂലമാകും. അതാകും തെരഞ്ഞെടുപ്പിനെ മാറ്റി മറിക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കും. ശോഭ സുരേന്ദ്രനെ ഗ്രൂപ്പ്‌ നോക്കി ഒതുക്കിയില്ല. പാർട്ടി ഉപാധ്യക്ഷ സ്ഥാനം മോശം പദവിയല്ല. പാർട്ടി പ്രവർത്തനങ്ങളിൽ ശോഭ സുരേന്ദ്രൻ വൈകാതെ സജീവമാകുമെന്നും കെ. സുരേന്ദ്രൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

Tags:    
News Summary - Congress-free Kerala is not the goal of the BJP, it will be done by the League itself- k Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.