തിരുവനന്തപുരം: സാമ്പത്തികമായി ബുദ്ധിമുട്ടുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാൻ സൗജന്യമായി ടിക്കറ്റ് നല്കാൻ സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് ജനപ്രതിധികൾ. എം.പിമാരായ ഹൈബി ഈഡന് 60ഉം ഡീന്‍ കുര്യാക്കോസ് പത്തും ടിക്കറ്റ് നൽകും. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, കെ.എസ്. ശബരീനാഥന്, വി.ടി. ബല്‍റാം എന്നിവർ 10 ടിക്കറ്റ് വീതം നല്‍കും.
ജോലി നഷ്ടപ്പെട്ടതോടെ പ്രവാസികളിൽ പലരും ദുരിതത്തിലായ സാഹചര്യത്തിലാണ് ജനപ്രതിനിധികളുടെ ഇടപെടൽ. യൂത്ത് കോണ്‍ഗ്രസിെൻറ യൂത്ത് കെയര്‍ പരിപാടിയുടെ ഭാഗമായാണ് അന്‍വര്‍ സാദത്തും ബല്‍റാമും ടിക്കറ്റ് നൽകുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അരുവിക്കര മണ്ഡലത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള 10 പേർക്കാണ് വ്യക്തിപരമായും സുഹൃത്തുക്കളുടെയും സംഘടനകളുടെയും സഹായത്തോടെയും ശബരീനാഥന് ടിക്കറ്റ് നൽകുന്നത്.
ആലുവ മണ്ഡലത്തിലെ 10 നിര്‍ധന പ്രവാസികള്‍ക്കാണ് അന്‍വര്‍ സാദത്തിെൻറ സഹായവാഗ്ദാനം. മണ്ഡലത്തിൽനിന്ന് കൂടുതല്‍ അര്‍ഹരുണ്ടെങ്കില്‍ അവര്‍ക്കും ടിക്കറ്റ് നൽകും. സാമ്പത്തികപ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ടിക്കറ്റുകള്‍ നല്കി യൂത്ത് കോണ്‍ഗ്രസാണ് ആദ്യം രംഗത്തെത്തിയത്. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.