നീലേശ്വരം: ജനാധിപത്യ-മതേതര മൂല്യങ്ങൾ ഇന്ത്യയിൽ തകരുമ്പോൾ അതിനെതിരെ ശബ്ദിക്കാത്ത പാർട്ടിയായി കേരളത്തിലെ കോൺഗ്രസ് മാറിയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. നീലേശ്വരത്ത് എൽ.ഡി.എഫ് നേതൃയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ചരിത്രവിജയം നേടുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി സി.പി. ബാബു അധ്യക്ഷതവഹിച്ചു.
കെ.പി. സതീഷ് ചന്ദ്രൻ, സി. പ്രഭാകരൻ, വി.വി. രമേശൻ, കെ.വി. കൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, കരീം ചന്തേര, സി. ബാലൻ, പി.പി. രാജു, സുഭാഷ് അയ്യോത്ത്, വി.വി. കൃഷ്ണൻ, ഇ.വി. ഗണേശൻ, എം. ഹമീദ് ഹാജി, അസീസ് കടപ്പുറം, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പ്രമോദ് കരുവളം, ടി.പി. നന്ദകുമാർ, സുരേഷ് പുതിയിടത്ത്, സണ്ണി അരമന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.