കോണ്‍ഗ്രസ് കേരള ചിന്തന്‍ ശിബിരം 24, 25 തീയതികളിൽ

തി​രു​വ​ന​ന്ത​പു​രം: ഉ​ദ​യ്പൂ​ര്‍ ചി​ന്ത​ന്‍ ശി​ബി​ര​ത്തി​ന്റെ ഭാ​ഗ​മാ​യി എ.​ഐ.​സി.​സി തീ​രു​മാ​ന​പ്ര​കാ​രം കേ​ര​ള​ത്തി​ലും ചി​ന്ത​ന്‍ ശി​ബി​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ.​പി.​സി.​സി ജ​ന.​സെ​ക്ര​ട്ട​റി ടി.​യു. രാ​ധാ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് കാ​പ്പാ​ട് വാ​സ്​​കോ​ഡ​ഗാ​മ ബീ​ച്ച് റി​സോ​ര്‍ട്ടി​ല്‍ ഈ​ മാ​സം 24, 25 തീ​യ​തി​ക​ളി​ലാ​ണ്​ 'ന​വ സ​ങ്ക​ല്‍പ്​ ചി​ന്ത​ന്‍ ശി​ബി​രം'.

കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ള്‍, രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​ങ്ങ​ള്‍, നി​ര്‍വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ൾ, ഡി.​സി.​സി പ്ര​സി​ഡ​ന്റു​മാ​ര്‍, എം.​പി​മാ​ര്‍, എം.​എ​ൽ.​എ​മാ​ര്‍, എ.​ഐ.​സി.​സി അം​ഗ​ങ്ങ​ള്‍, പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ര്‍, ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

2024 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് പാ​ര്‍ട്ടി​യെ പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​ക്കാ​നു​ള്ള ക​ല​ണ്ട​ര്‍ ത​യാ​റാ​ക്കും. 

Tags:    
News Summary - Congress Kerala Thought Camp on 24th and 25th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.