വികസനത്തേക്കാൾ പ്രാധാന്യം സാമൂഹ്യനീതിക്കെന്ന് എ.കെ ആന്‍റണി

തിരുവനന്തപുരം: വികസനത്തേക്കാൾ പ്രാധാന്യം സാമൂഹ്യനീതിക്കെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി. നക്സലെറ്റ് വേട്ട നടത്തിയത് കൊണ്ട് കാര്യമില്ല. എന്തു കൊണ്ടാണ് അത്തരക്കാർ ഉണ്ടാകുന്നുവെന്ന കാരണമാണ് കണ്ടെത്തേണ്ടതെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. ഇന്ദിരാ ഭവനില്‍ നടന്ന മുന്‍ കെ.പി.സി.സി. അധ്യക്ഷൻ കെ.കെ. വിശ്വനാഥന്‍ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യനീതിക്കായി രാഷ്ട്രീയ പാർട്ടികൾ ഇടപെടൽ നടത്തണം. ഒരു വിഭാഗം ആളുകളുടെ കൈകളിൽ രാജ്യത്തിന്‍റെ സമ്പത്ത് കുന്നുകൂടുന്നു. ഇത് നാട്ടിൽ വലിയ അരക്ഷിതാവസ്ഥക്ക് വഴിവെക്കുമെന്ന് ആന്‍റണി പറഞ്ഞു.

യുവാക്കൾ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കൂടുതലായി കടന്നുവരണം. അപ്രിയകരമായ കാര്യങ്ങൾ യുവാക്കൾ പറഞ്ഞാൽ മാത്രമെ പാർട്ടിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാനാകൂവെന്നും ആന്‍റണി പറഞ്ഞു.

Tags:    
News Summary - congress leader ak antony talked social justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.