തൊടുപുഴ: സി.ഐക്കെതിരെ ഭീഷണി മുഴക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന കേസിൽ കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയ പൊലീസ്, അരമണിക്കൂറിന് ശേഷം വിട്ടയച്ചു. മറ്റൊരു കേസിൽ ഒപ്പിടാനെത്തിയപ്പോഴാണ് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം സി.പി. മാത്യുവിനെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചത്. അറസ്റ്റ് ചെയ്തതായി അറിയിക്കുകയും കരുതൽ തടങ്കലിലേക്ക് മാറ്റുകയും െചയ്തതിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് അറസ്റ്റ് ഒഴിവാക്കുകയായിരുന്നു. സ്റ്റേഷൻ മുറ്റത്തുവെച്ച് സി.െഎയുടെ ജോലിക്ക് തടസ്സമുണ്ടാക്കുകയും ഭീഷണി മുഴക്കുകയും െചയ്തെന്ന പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരം എടുത്ത കേസിലാണ്, നാടകീയ രംഗങ്ങൾക്കൊടുവിലെ വിട്ടയക്കൽ.
മുൻ കേസിലെ ജാമ്യവ്യവസ്ഥ പ്രകാരം കഴിഞ്ഞ തിങ്കളാഴ്ച ഒപ്പിടാനെത്തിയ മാത്യുവിനെതിരെ സി.ഐ എൻ.ജി. ശ്രീമോെൻറ മൊഴിയിൽ എസ്.ഐ വി.സി. വിഷ്ണുകുമാറാണ് കേസെടുത്തത്. വെള്ളിയാഴ്ച രാവിലെ വീണ്ടും ഒപ്പിടാനെത്തുേമ്പാൾ സി.ഐ സ്ഥലത്തുണ്ടായിരുന്നില്ല. എസ്.െഎയാണ് അറസ്റ്റ് ചെയ്യുന്നതായി അറിയിച്ചത്. ഇതോടെ കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടി. ഉടൻ എസ്.ഐ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും അറസ്റ്റ് റദ്ദാക്കുകയുമായിരുന്നു.
അതേസമയം, സി.െഎയുടെ മൊഴിയിലും എഫ്.െഎ.ആറിലും വൈരുധ്യമുള്ളത് കൊണ്ടാണ് അറസ്റ്റ് ഒഴിവാക്കിയതെന്നും അറിയുന്നു. അറസ്റ്റ് ചെയ്താൽ ക്രമസമാധന പ്രശ്നമുണ്ടാകുമെന്നതും പരിഗണിച്ചു. നടപടിക്രമം പൂർണമായി പാലിച്ചേ അറസ്റ്റ് പാടുള്ളൂവെന്ന് െഎ.ജി പി. വിജയൻ നിർദേശിക്കുകയും കേസ് തൊടുപുഴ ഡിവൈ.എസ്.പിക്ക് കൈമാറിയതായി അറിയിക്കുകയും ചെയ്തിരുന്നു.
മാത്യുവിനെ വിട്ടയച്ചതിനെത്തുടന്ന് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. കെ.എസ്.യു നടത്തിയ മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലുമായി ബന്ധപ്പെട്ടാണ് മാത്യുവിനും കോൺഗ്രസ് നേതാക്കൾക്കുമെതിരെ കേസ് എടുത്തത്. ജാമ്യം ലഭിച്ചതിനെത്തുടർന്ന് ഹൈകോടതി നിർദേശ പ്രകാരം ഒപ്പിടാനെത്തിയപ്പോൾ സി.െഎയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കള്ളക്കേസായതുകൊണ്ടാണ് സ്റ്റേഷനിൽ ചെന്നിട്ടുപോലും തന്നെ അറസ്റ്റ് ചെയ്യാതിരുന്നതെന്ന് മാത്യു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.