പാലക്കാട്: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും കോൺഗ്രസ് നേതാവ് വി.സി. കബീർ ജനങ്ങൾക്കിടയിലുണ്ട്. 78ാം വയസ്സിലും തൂവെള്ള ഖദറും നിലപാടുകളിലെ കാർക്കശ്യവുമായി പുസ്തകമെഴുത്തും ഗാന്ധിയൻ ആദർശ പ്രചാരണവുമായി ഇദ്ദേഹം സജീവമാണ്.
ഒറ്റപ്പാലത്തുനിന്ന് ഏഴുതവണ മത്സരിച്ചു. അഞ്ചുവട്ടം എം.എൽ.എയും ഒരുതവണ മന്ത്രിയുമായി. 2006ൽ ഒറ്റപ്പാലത്തെ തോൽവിയെ തുടർന്ന് കളമൊഴിഞ്ഞതാണ്. നവാഗതർക്ക് അവസരം നൽകണമെന്നാണ് കബീർ മാഷിെൻറ നിലപാട്.
1980ൽ യൗവനത്തിെൻറ ചോരത്തിളപ്പിലാണ് ഒറ്റപ്പാലത്ത് സ്ഥാനാർഥിയാകാൻ കെ.പി.സി.സി പ്രസിഡൻറ് എ.കെ. ആൻറണിയുടെ വിളിവന്നത്. നയാപൈസ കൈയിലില്ല. സ്ഥാനാർഥിയാകാനില്ലെന്ന് ആണയിട്ട് പറഞ്ഞു, ആൻറണി വിട്ടില്ല.
കെ.പി.സി.സി ഫണ്ടിൽനിന്ന് 4000 രൂപ ലഭിച്ചു. പ്രചാരണത്തിന് അത്ര ചെലവ് വന്നില്ല. ബാക്കി 318 രൂപ പാർട്ടിയെ തിരിച്ചേൽപിച്ചു. ആദ്യ ഉൗഴത്തിൽതെന്ന നിയമസഭയിലെത്തി. 1981ൽ എ.കെ. ആൻറണിയും 18 എം.എൽ.എമാരും യു.ഡി.എഫ് ക്യാമ്പിലേക്ക് മടങ്ങിയപ്പോൾ, കോൺഗ്രസ് (എസ്) രൂപവത്കരിച്ച് ഇടതുമുന്നണിയിൽ ഉറച്ചുനിന്നത് വി.സി. കബീർ ഉൾപ്പെടെ ആറുപേർ.
ഇ.കെ. നായനാർ മന്ത്രിസഭ വീഴുകയും യു.ഡി.എഫ് മന്ത്രിസഭ രൂപവത്കരിക്കാൻ ശ്രമം ആരംഭിക്കുകയും ചെയ്തപ്പോൾ കബീറിനെ മറുകണ്ടം ചാടിക്കാൻ കെ. കരുണാകരൻ അടവുകൾ പതിനെട്ടും പയറ്റി. അദ്ദേഹം നേരിട്ടഭ്യർഥിച്ചിട്ടും കബീർ വഴങ്ങിയില്ല. പിറ്റേന്ന് 25 ലക്ഷം രൂപയുമായി പൊള്ളാച്ചിയിലെ എസ്റ്റേറ്റ് ഉടമ, വീട്ടിെലത്തി. പണമാണെന്നറിഞ്ഞതോടെ മടക്കിവിട്ടു.
അങ്ങനെ ആ ശ്രമം പരാജയപ്പെട്ടു. 'അന്ന് ആ പണം വാങ്ങിയിരുന്നെങ്കിൽ ഞാൻ എന്ന വ്യക്തി അപ്രസക്തനാകുമായിരുന്നു' -ആദർശത്തിൽ ഉറച്ചുനിന്ന് അന്നെടുത്ത നിലപാടിനെ പിന്നീട് കരുണാകരൻ ചുമലിൽതട്ടി പ്രശംസിച്ചു -വി.സി. കബീർ പറഞ്ഞു. എ.സി. ഷൺമുഖദാസ് രാജിവെച്ചശേഷം നായനാർ മന്ത്രിസഭയിൽ 1999 മുതൽ ഒന്നരവർഷം വി.സി. കബീർ ആരോഗ്യ- കായിക തുറമുഖ വകുപ്പുകളുടെ ചുമതലവഹിച്ചു.
എം.എൽ.എ ഹോസ്റ്റലിൽ ഭക്ഷണം സ്വയം പാകംചെയ്ത് കഴിക്കുന്ന രണ്ട് എം.എൽ.എമാരെ ഉണ്ടായിരുന്നുള്ളൂ. കബീറും തൃത്താല എം.എൽ.എ എം.പി. താമിയും. 2004ൽ എം.എൽ.എ സ്ഥാനം രാജിവെച്ചാണ് ഇദ്ദേഹം കോൺഗ്രസിലേക്ക് തിരിച്ചുപോയത്.
എൽ.ഡി.എഫ് വിടുേമ്പാൾ മുന്നണി കൺവീനറായിരുന്ന വി.എസ്. അച്യുതാനന്ദനെ കണ്ടിരുന്നു. വിശ്വാസ്യതയും ആത്മാർഥതയും കൈമുതലായുള്ള മാസ്റ്റർ എവിടെ പോയാലും വിജയിക്കുമെന്നായിരുന്നു വി.എസിെൻറ പ്രതികരണം.
ബുദ്ധനെയും ഗാന്ധിജിയെയുംകുറിച്ചുള്ള വി.സി. കബീറിെൻറയും പുസ്തകങ്ങൾ അടുത്തദിവസം പുറത്തിറങ്ങും. രണ്ടു പതിറ്റാണ്ടിലധികമായി കെ.പി.സി.സിയുടെ പോഷക സംഘടനയായ ഗാന്ധിദർശൻ സമിതി അധ്യക്ഷനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.