കാസർകോട്: വിശ്വഹിന്ദു പരിഷത് നടത്തുന്ന ഹിന്ദുസമാജോത്സവത്തിൽ കോൺഗ്രസ് നേതാവിനെ അധ്യക്ഷനാക്കിയത് ഡി.സി.സി നേതൃത്വത്തെ വെട്ടിലാക്കി. ജില്ലയിലെ തലമുതിർന്നനേതാവും കോൺഗ്രസിെൻറ ബദിയടുക്ക പഞ്ചായത്ത് പ്രസിഡൻറുമായ കെ.എൻ. കൃഷ്ണഭട്ടാണ് ഹിന്ദുസമാജോത്സവത്തിൽ പൊതുയോഗത്തിൽ അധ്യക്ഷസ്ഥാനം വഹിക്കുന്നത്.
പ്രശ്നം പുറത്തുവന്നതോടെ ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ബദിയടുക്ക മണ്ഡലം കമ്മിറ്റിയോട് വിശദവിവരം ആവശ്യപ്പെട്ടു. 27ന് ബദിയടുക്ക ബോളുകട്ട മൈതാനത്താണ് സമ്മേളനം. ഹിന്ദുസമ്മേളനം എന്നുപറഞ്ഞ് സംഘാടകർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാണെന്നും വിശ്വഹിന്ദു പരിഷത് സംഘടിപ്പിക്കുന്ന പരിപാടിയാണെങ്കിൽ വിട്ടുനിൽക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ പറഞ്ഞു. ര
ണ്ടാഴ്ച മുമ്പുതന്നെ പരിപാടിയുടെ സംഘാടകർ ക്ഷണിച്ചകാര്യം ബദിയടുക്ക മണ്ഡലം കമ്മിറ്റിയെ അറിയിച്ചതാണെന്നും ഒരു തടസ്സവും അന്ന് ഉന്നയിച്ചിട്ടില്ലെന്നും കെ.എൻ. കൃഷ്ണഭട്ട് ‘മാധ്യമ’ത്തോട് പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന് പുറമേ ബജ്റംഗ്ദൾ, ഹിന്ദുസമാജോത്സവ ബദിയടുക്ക എന്നീ സംഘടനകളുെടയും ആഭിമുഖ്യത്തിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.