തൃശൂർ: കോൺഗ്രസിൽ ആർക്കെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കിൽ നേരിട്ട് പറയണമെന്നും അല്ലാതെ ലേഖനമെഴുതുകയല്ല വേണ്ടതെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി നേതാവ് മാത്യു കുഴൽനാടൻ നേതൃത്വത്തിന് കത്തെഴുതിയതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നുതവണ മത്സരിപ്പിച്ചവരെ വീണ്ടും മത്സരിപ്പിക്കരുതെന്ന് മാത്യു കുഴൽനാടന് അഭിപ്രായമുണ്ടെങ്കിൽ അത് എന്നോടാണ് പറയേണ്ടത്. ഫോണിലും ബന്ധപ്പെടാം. അല്ലെങ്കിൽ ഞാൻ വിളിച്ചാൽ ഫോണെടുക്കണം. മാത്യു കുഴൽനാടെൻറ കത്ത് ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആരും മേയറുടെ കുപ്പായം സ്വയം അണിയേണ്ട. പഞ്ചായത്ത് പ്രസിഡൻറും ചമയേണ്ട. സ്ഥാനാർഥിയാണെന്ന് സ്വയം കൊട്ടിഘോഷിക്കരുത്. സ്ഥാനാർഥി കാര്യത്തിൽ പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റിയുടെ തീരുമാനമാകും അന്തിമമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.