ചേളന്നൂര്‍ (കോഴിക്കോട്): തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നേതാക്കളുടെ പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന് രമേശ് ചെന്നിത്തല. ചേളന്നൂര്‍ ഞാറക്കാട്ട് കോളനിയില്‍ ഗാന്ധിഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തനിക്കും പറയാൻ ഏറെ അനുഭവങ്ങൾ ഉണ്ടെങ്കിലും പാർട്ടി ഐക്യം മുന്നിൽക്കണ്ടാണ് ഒന്നും പറയാത്തത്.
കൂട്ടായ ചർച്ചകളിലൂടെ കോൺഗ്രസിൽ ഐക്യം ഉറപ്പാക്കണം. തന്റെ പ്രശ്നങ്ങൾ ആരോടും പറയാറില്ല, സമാന രീതിയിൽ സുധീരനും കാര്യങ്ങൾ ചർച്ചചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ വിഷയം സംബന്ധിച്ച് പാർട്ടിയാണ് അന്തിമമായി തീരുമാനമെടുക്കേണ്ടത്. ഇതൊരു തുറന്ന യുദ്ധത്തിലേക്ക് പോകേണ്ട സാഹചര്യമില്ല. തനിക്ക് ക്ഷണം ലഭിച്ചിട്ടില്ല. കോൺഗ്രസിലെ രണ്ടുപേർക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ പാർട്ടിയുടെ അഭിപ്രായമാണ് തന്റെ അഭിപ്രായം. ക്ഷണം ലഭിച്ചാലല്ലേ അതിനെക്കുറിച്ച് പറയേണ്ടതുള്ളൂ. ബാക്കിയെന്താണെന്ന് പാർട്ടി പറയേണ്ട സമയത്ത് പറയും -ചെന്നിത്തല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.