കണ്ണൂർ: പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകൻ പിടിയിലായതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതൃത്വം. ചാവേറുകളെ പ്രതിയാക്കി കേസ് ഒതുക്കാനാണ് ശ്രമമെന്ന് നേതൃത്വം വിമർശിച്ചു. ഉന്നത നേതാക്കളുടെ പങ്ക് മറച്ചുവെക്കാനാണ് പൊലീസിന്‍റെ ശ്രമമെന്നാണ് നേതൃത്വം ആരോപിക്കുന്നത്.
ഞായറാഴ്ച കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ഉദ്ഘാടനം ചെയ്യാനിരിക്കെ ശനിയാഴ്ച രാത്രിയിലാണ് പിണറായി വെണ്ടുട്ടായിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. പുതിയ ഓഫീസിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും വാതിലുകൾക്ക് തീയിടുകയും ഉദ്ഘാടനത്തിനായി എത്തിച്ച വാടക സാമഗ്രികൾ കനാലിൽ തള്ളുകയും ചെയ്യുകയായിരുന്നു.
സംഭവത്തിൽ സി.പി.എം പ്രവർത്തകനും വെണ്ടുട്ടായി കനാൽകര സ്വദേശിയുമായ വിപിൻരാജാണ് പിടിയിലായത്. പ്രതികളിൽ ഒരാളെ കൂടി കണ്ടെത്താനുണ്ടെന്നാണ് പൊലീസ് പറയുന്നത്.
തകർന്ന ഓഫീസ് ഉദ്ഘാടനം ചെയ്ത കെ. സുധാകരൻ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. പത്ത് കുട്ടികളെ രാത്രി അയച്ചാൽ സി.പി.എമ്മിന്‍റെ ഓഫീസുകൾ കാണില്ലെന്നായിരുന്നു സുധാകരന്റെ വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.