നാലു വിദ്യാർഥികളുടെ ജീവനെടുത്ത ദുരന്തം: നടുക്കത്തിൽ നാട്ടുകാർ...; ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

പാലക്കാട്: പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥികൾക്കുമേലേക്ക് ലോറി പാഞ്ഞുകയറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയിൽ. കാസര്‍കോട് സ്വദേശികളായ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ് ആശുപത്രിയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.


വൈകുന്നേരം 3.30ഓടെ പാലക്കാടുനിന്നും മണ്ണാർക്കാടേക്ക് സിമന്‍റ് കയറ്റിപ്പോകുകയായിരുന്ന ലോറിയാണ് അമിതവേഗതയിലെത്തി പനയമ്പാടത്ത് വെച്ച് കുട്ടികൾക്കുമേൽ മറിഞ്ഞത്. കരിമ്പ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ ചെറുള്ളി അബ്ദുൽ സലാമിന്‍റെ മകൾ ഇർഫാന ഷെറിൻ, അബ്ദുൽ റഫീഖിന്‍റെ മകൾ റിദ ഫാത്തിമ, സലാമിന്‍റെ മകൾ നിദ ഫാത്തിമ, ഷറഫുദ്ദീന്‍റെ മകൾ എ.എസ്. ആയിഷ എന്നിവരാണ് മരിച്ചത്. കുട്ടികൾ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. നാലു പേരുടെയും വീടുകൾ തൊട്ടടുത്തായാണ്.


പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. അപകടം നടന്നയുടനെ തന്നെ നാട്ടുകാർ ഉൾപ്പെടെ ചേർന്നാണ് വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്. പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ദുരന്തത്തിന്‍റെ നടുക്കത്തിലാണ് നാട്ടുകാർ. സിമന്‍റ് ലോഡുമായാണ് വലിയ ലോറി കുട്ടികൾക്കുമേൽ മറിഞ്ഞത്. പനയമ്പാടം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ റോഡ് നിർമാണത്തിൽ അശാസ്ത്രീയതയുണ്ടെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

Tags:    
News Summary - palakkad kalladikode accident: lorry driver and cleaner in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.