തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് 25 മുതല്‍ 31 വരെ അംഗത്വ വാരമായി ആചരിക്കാൻ കെ.പി.സി.സി തീരുമാനിച്ചു. അംഗത്വ പ്രവര്‍ത്തനം ഊര്ജിതമാക്കുന്നതിെൻറ ഭാഗമായാണ് വാരാചരണം. 27ന് മുഴുവന്‍ ബൂത്തിലും സമ്പൂര്‍ണ മെംബര്‍ഷിപ് കാമ്പയിൻ സംഘടിപ്പിക്കും. കെ.പി.സി.സി പ്രസിഡന്റ് മുതല്‍ ബൂത്ത് തലം വരെയുള്ള നേതാക്കള്‍ സ്വന്തം മണ്ഡലം, ബൂത്തുകളില്‍ വീടുകയറി മെംബര്‍ഷിപ് പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും.
സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റല്‍ കാമ്പയിനൊപ്പം ബൂത്ത്, മണ്ഡലം തലത്തില്‍ വീടുകയറിയുള്ള മെംബര്‍ഷിപ് വിതരണവും നടത്തും. അഞ്ചുരൂപയാണ് അംഗത്വ ഫീസ്. മെംബര്‍ഷിപ് പ്രവര്‍ത്തനം ചിട്ടയായും സമയബന്ധിതമായും നടപ്പാക്കാന്‍ ബ്ലോക്കില്‍നിന്ന് തെരഞ്ഞെടുത്ത എൻഡോളേഴ്സിന് ഈമാസം 18നും 21നും ഇടയില്‍ മേഖലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.