ജനമനസുകളെ സ്വാധീനിക്കാന്‍ ശേഷിയുള്ള നേതൃനിരയാണ് കോണ്‍ഗ്രസിന് ആവശ്യം -കെ. സുധാകരന്‍

തിരുവനന്തപുരം: ജനമനസ്സുകളെ സ്വാധീനിക്കാന്‍ ശേഷിയുള്ള നേതൃനിരയാണ് കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യമെന്ന് കെ.പി.സി.സി പ്രസിഡന്റ്​ കെ. സുധാകരന്‍ എം.പി. രണ്ടുദിവസമായി നെയ്യാര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ നടന്ന നേതൃത്വ പരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന സര്‍ക്കാറാണിവിടെ. സര്‍ക്കാറിന്റെ ജനദ്രോഹഭരണം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ കഴിയുന്ന കര്‍മപദ്ധതിക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള സമരപരമ്പരകളാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വരാനിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍, ജി.എസ്. ബാബു, ജി. സുബോധന്‍, പഴകുളം മധു, എം.എം. നസീര്‍, കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്‍, എം. ലിജു തുടങ്ങിയവര്‍ പങ്കെടുത്തു. വി.കെ.എന്‍. പണിക്കര്‍, ജോണ്‍ മുണ്ടക്കയം, റോയി മാത്യു എന്നിവർ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.

Tags:    
News Summary - Congress needs a leadership capable of influencing people's minds -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.