മഞ്ചേരി: കേരളത്തിലും സി.പി.എമ്മുമായി സഹകരിക്കാൻ തയാറാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അക ്രമം അവസാനിപ്പിച്ചാൽ സി.പി.എമ്മുമായി ധാരണക്ക് തയാറാണ്. സി.പി.എം അക്രമം ഉപേക്ഷിക്കണമെന്നതാണ് ഉപാധിയെന്നും അ ദ്ദേഹം പറഞ്ഞു.
അക്രമം അവസാനിപ്പിക്കാൻ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കേണ്ടത് സി.പി.എം ആണ്. മുഖ്യമന്ത്രിക്ക് ബി.ജെ.പിയെ ഭയമാണ്. ബിജെപിയെ വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും ലാവലിന്‍ അഴിമതി പുറത്തുവരുമെന്ന ഭീതികൊണ്ടാണ് പിണറായി ബി.ജെ.പിയെ തൊടാത്തതെന്നും അദ്ദേഹം വിമർശിച്ചു.
ബി.ജെ.പിയെ വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും ലാവലിന്‍ അഴിമതി പുറത്തുവരുമെന്ന ഭീതി കൊണ്ടാണ് പിണറായി ബി.ജെ.പിയെ തൊടാത്തതെന്നും അദ്ദേഹം വിമർശിച്ചു.
മൂന്നാറിൽ നടത്തുന്ന അനധികൃത നിർമാണം തടയാനെത്തിയ സബ്കലക്ടറെ ശകാരിക്കുന്നതാണോ നവോത്ഥാനമെന്നും മുല്ലപ്പള്ളി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.