ഷുഹൈബിന്‍റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു -ചെന്നിത്തല

കണ്ണൂർ: ക​ണ്ണൂ​​രി​ൽ വെ​േ​ട്ട​റ്റു​മ​രി​ച്ച ഷു​ഹൈ​ബ്​ എ​ട​യ​ന്നൂ​രിന്‍റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീടിന്‍റെ ഏക അത്താണിയായ മകനെയാണ് സി.പി.എം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് പൊട്ടിക്കരഞ്ഞാണ് ബാപ്പ മുഹമ്മദ് തന്നോട് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. 

ചായകുടിച്ചു കൊണ്ടിരിക്കെ ശുഹൈബിനെ 37 വെട്ട് വെട്ടി സി.പി.എം ക്രിമിനലുകൾ ഇല്ലാതാക്കിയ ദുരന്തഭൂമിയും തങ്ങൾ സന്ദർശിച്ചു. ശുഹൈബിന്‍റെ മരണം വിതച്ച ഞെട്ടലിൽ നിന്നും ആരും മുക്തരായില്ലെന്നും കോണ്‍ഗ്രസിന്‍റെ ആയിരം കൈകൾ ഇനി ശുഹൈബിന്‍റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. 

തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.45ഓ​ടെ​യാണ് യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് മ​​ട്ട​​ന്നൂ​​ർ ബ്ലോ​​ക്ക് സെ​​ക്ര​​ട്ട​​റിയായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. 
തെ​രൂ​രി​ലെ ത​ട്ടു​ക​ട​യി​ല്‍ ഷു​ഹൈ​ബ്​ സു​ഹൃ​ത്തു​ക്ക​ളാ​യ പ​ള്ളി​പ്പ​റ​മ്പ​ത്ത് നൗ​ഷാ​ദ് (29), റി​യാ​സ് മ​ന്‍സി​ലി​ല്‍ റി​യാ​സ് (27) എ​ന്നി​വ​ര്‍ക്കൊ​പ്പം ചാ​യ കു​ടി​ച്ചു​കൊ​ണ്ടി​രി​െ​ക്ക കാ​റി​ലെ​ത്തി​യ​സം​ഘം ക​ട​ക്കു​നേ​രേ ബോം​ബെ​റി​ഞ്ഞ​ശേ​ഷം ഷു​ഹൈ​ബി​നെ വെ​ട്ടി പ​രി​ക്കേ​ല്‍പി​ക്കു​ക​യാ​യി​രു​ന്നു. 

ആ​ഴ്ച​ക​ള്‍ക്കു​മു​മ്പ് എ​ട​യ​ന്നൂ​രി​ല്‍ കെ.​എ​സ്.​യു-​എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍ഷ​മു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍ന്ന് കോ​ണ്‍ഗ്ര​സ് ഓ​ഫി​സ് ത​ക​ര്‍ക്ക​പ്പെ​ടു​ക​യും ഇ​തേ​തു​ട​ര്‍ന്നു​ള്ള സം​ഘ​ര്‍ഷ​ത്തി​ല്‍ സി.​ഐ.​ടി.​യു പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ ഷു​ഹൈ​ബ് ഉ​ള്‍പ്പെ​ടെ നാ​ലു കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രും ര​ണ്ടു സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രും റി​മാ​ൻ​ഡി​ലാ​യി​രു​ന്നു.

Full View
Tags:    
News Summary - Congress take care of Shuhaib's Family-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.