പെന്‍ഷന്‍ ലഭിക്കാത്തതിനാല്‍ സമരം ചെയ്ത മറിയക്കുട്ടിക്ക് വീട് നിർമ്മിക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചു. മറിയക്കുട്ടിക്ക് വീട് വച്ച് നല്‍കുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.പി. സജീന്ദ്രന്‍ പറഞ്ഞു. കെ. സുധാകരന്‍ ഇതിനോടകം അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. വീട് നിര്‍മാണം ഉടന്‍ നടക്കുമെന്നും വി. പി. സജീന്ദ്രന്‍ പറഞ്ഞു.
മറിയക്കുട്ടിക്ക് കെ.പി.സി.സി വീട് െവച്ചുനല്‍കുമെന്ന് കെ. സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. പെൻഷൻ കിട്ടാത്തതിനെതിരെ സമരം ചെയ്ത മറിയക്കുട്ടിക്ക് വീടും സ്ഥലവും ഉണ്ടെന്നായിരുന്നു പ്രചാരണം.
ഇപ്പോള്‍ മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പ്രിന്‍സിയുടെതാണ്. അടിമാലി പഞ്ചായത്തിലാണ് ഈ വീടുള്ളത്. മറിയക്കുട്ടിക്ക് സ്വന്തം പേരില്‍ ഒന്നരയേക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുകളുണ്ടെന്നും ഇത് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നുമാണ് പ്രചാരണം നടന്നു.
ഇതിനെതിരെ ശക്തമായി പ്രതികരിച്ചതോടെ, മറിയക്കുട്ടി വാർത്തകളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു. നേരത്തെ കോൺഗ്രസുകാരിയാണെന്ന് പറഞ്ഞ, മറിയക്കുട്ടി കഴിഞ്ഞ ദിവസം തൃശ്ശൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത ബി.ജെ.പി പരിപാടിയിലും പങ്കാളിയായി. മറിയക്കുട്ടിയുടെ ഈ നടപടി കോൺഗ്രസിന് തിരിച്ചടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.