കണ്ണൂർ: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പാർട്ടി അംഗങ്ങൾക്ക് അവരുടെ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ ഒരു നിയന്ത്രണവും നിർദേശവും അംഗങ്ങൾക്ക് പാർട്ടി നൽകിയിട്ടില്ല. ഖാർഗെയും തരൂറും മത്സരിക്കാൻ ഒരുപോലെ യോഗ്യരാണ്. തരൂർ അനുഭവ സമ്പത്തുള്ള നേതാവാണ്. ഖാർഗെ ഏറെക്കാലത്തെ പാർട്ടി പാരമ്പര്യമുള്ള മുതിർന്ന നേതാവാണ്.
അതിനാൽ രണ്ട് സ്ഥാനാർഥികളും പ്രബലരാണ്. ഇവരിൽ ആര് പാർട്ടിയെ നയിക്കണമെന്ന് വോട്ടെടുപ്പിലൂടെ അംഗങ്ങൾ തീരുമാനിക്കും. ഈ തീരുമനമായിരിക്കും പാർട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.