ഗൂഢാലോചന കേസ്: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വാദം തുടരും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ ബെഞ്ച് ഇന്നുച്ചയ്ക്ക് 1.45നാണ് ഹരജികൾ പരിഗണിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ് നിലനിൽക്കില്ലെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്‍റെ കൈവശമുളളതെന്നും പ്രതിഭാഗം ഇന്നലെ നിലപാടെടുത്തിരുന്നു. അതേസമയം, ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവുകളുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിനാൽ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ നിലപാടെടുത്തേക്കും.

എങ്ങനെ കൊല്ലണമെന്ന്​ പറയുന്നതിന്‍റെ ശബ്​ദരേഖ പക്കലുണ്ടെന്ന് ബാലചന്ദ്രകുമാർ

ഒ​രാ​ളെ കൊ​ല്ലു​മ്പോ​ൾ തെ​ളി​വി​ല്ലാ​തെ എ​ങ്ങ​നെ ത​ട്ട​ണ​മെ​ന്ന്​ ദി​ലീ​പ് സ​ഹോ​ദ​ര​ൻ അ​നൂ​പി​നോ​ട്​​ പ​റ​യു​ന്ന​തി​ന്‍റെ ശ​ബ്​​ദ​രേ​ഖ ത​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും അ​ത്​ ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്നും സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ ഇന്നലെ പറഞ്ഞിരുന്നു. ഹൈ​കോ​ട​തി​യി​ൽ ന​ട​ൻ ദി​ലീ​പ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വേ ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ളെ ത​ള്ളി​യ ബാ​ല​ച​ന്ദ്ര​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രാ​ളെ ത​ട്ടു​മ്പോ​ൾ എ​ങ്ങ​നെ ത​ട്ട​ണ​മെ​ന്നും കേ​സ് വ​രാ​തി​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​തും റെ​ക്കോ​ഡ് ചെ​യ്ത് സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​ത്​ അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ളാ​ണ് നേ​ര​ത്തേ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യ​ത്. പു​റ​ത്തു​വ​ന്ന വി​വ​ര​ങ്ങ​ൾ മാ​ത്രം അ​റി​ഞ്ഞാ​ണ് ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ശാ​പ​വാ​ക്കി​ൽ മാ​ത്രം ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത്. താ​ൻ അ​യ​ച്ചെ​ന്ന് പ​റ​യു​ന്ന ശ​ബ്​​ദ​സം​ഭാ​ഷ​ണം ദി​ലീ​പ് പു​റ​ത്തു​വി​ടു​മെ​ന്ന് പ​റ​യു​ന്നു​ണ്ട്. അ​ദ്ദേ​ഹം അ​ത് പു​റ​ത്തു​വി​ട​ണം. അ​പ്പോ​ൾ താ​നും ഈ ​ശ​ബ്​​ദ​​സ​ന്ദേ​ശം പു​റ​ത്തു​വി​ടുമെന്നും അദ്ദേഹം പറഞ്ഞു. ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ം വ്യാ​ജ​മാ​ണ്. ആ​​രോ​പി​ക്കു​ന്ന​ത​ല്ലാ​തെ ഒ​രു തെ​ളി​വു​ം പു​റ​ത്തു​വി​ടു​ന്നി​ല്ല. ദി​ലീ​പ് ജ​ന​ങ്ങ​ളെ​യും കോ​ട​തി​യെ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്.-ബാ​ല​ച​ന്ദ്ര​കു​മാ​ർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Conspiracy case Dileep's anticipatory bail application will continue today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.