സോളാർ കേസ്‌ കത്തിലെ ഗൂഢാലോചന: ഒന്നാം പ്രതി ഹാജരാകാൻ ഉത്തരവ്‌

കൊല്ലം: സോളാർ പീഡനക്കേസിലെ പരാതിക്കാരി അന്വേഷണ കമീഷന്‌ മുന്നിൽ ഹാജരാക്കിയ കത്തിൽ കൃത്രിമത്വം നടത്തി നാല്‌ പേജ്‌ കൂട്ടിച്ചേർത്തെന്നും അതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമുള്ള കേസിൽ പരാതിക്കാരി ഹാജരാകാൻ കോടതി ഉത്തരവ്. കേസിൽ ഇതുവരെയും ഹാജരാകാത്ത സാഹചര്യത്തിൽ പരാതിക്കാരി നിർബന്ധമായും നവംബർ ഒമ്പതിന്‌ കോടതിയിൽ ഹാജരാകണമെന്ന്‌ കൊട്ടാരക്കര ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ രാജേഷാണ്‌ ഉത്തരവിട്ടത്‌.

രണ്ടാംപ്രതി കെ.ബി. ഗണേഷ്‌കുമാറിന്‌ സിനിമാ ഷൂട്ടിങ്ങുള്ളതിനാൽ 15 ദിവസത്തേക്ക്‌ ഹാജരാകുന്നതിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, അത്‌ പിന്നീട്‌ പരിഗണിക്കാമെന്ന്‌ കോടതി അറിയിച്ചു. നേരത്തേ കൊട്ടാരക്കര കോടതി പുറപ്പെടുവിച്ച സമൻസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ഗണേഷ്‌കുമാർ ഹൈകോടതിയിൽ നൽകിയ ഹരജി കഴിഞ്ഞദിവസം വിധി പറയാൻ മാറ്റിയിരുന്നു.

കൊട്ടാരക്കര കോടതിയിൽ ഹാജരാകാൻ ഗണേഷ് കോടതിയിൽനിന്ന് 10 ദിവസത്തെ സാവകാശമാണ് വാങ്ങിയത്. ആ കാലാവധി 26ന്‌ തീരുന്നതിനാൽ 15 ദിവസത്തേക്ക്‌ ഹാജരാകുന്നതിൽനിന്ന്‌ ഒഴിവാക്കണമെന്ന വാദം പിന്നീട്‌ പരിഗണിക്കാമെന്ന്‌ കോടതി അറിയിക്കുകയായിരുന്നു.

Tags:    
News Summary - Conspiracy in solar case letter: First accused ordered to appear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.