അജിത് കുമാറിനെ മാറ്റണമെന്ന് ആർ.ജെ.ഡി; നിലപാട് കടുപ്പിച്ച് എൻ.സി.പിയും

തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്നതടക്കമുള്ള ആരോപണങ്ങൾ ഉയർന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഘടകകക്ഷികൾ. അജിത് കുമാറിനെ മാറ്റണമെന്ന് ആർ.ജെ.ഡി ആവശ്യപ്പെട്ടു. എൽ.ഡി.എഫ് യോഗത്തിൽ ഈ ആവശ്യം ശക്തമായി ഉന്നയിക്കുമെന്ന് എൻ.സി.പിയും വ്യക്തമാക്കി. മുന്നണി യോഗത്തിൽ പറയാനുള്ളത് പറയുമെന്ന് ജെ.ഡി.എസ് വ്യക്തമാക്കി. അജിത് കുമാറിനെ മാറ്റണമെന്ന് തന്നെയാണ് സി.പി.ഐയുടെ നിലപാടും.

രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ ഈ വിഷയം ചർച്ചയായിരുന്നില്ല.

തിരുവനന്തപുരം എ.കെ.ജി സെന്ററിലാണ് യോഗം നടക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യോഗത്തിൽ പ​ങ്കെടുക്കുന്നുണ്ട്. ടി.പി. രാമകൃഷ്ണൻ എൽ.ഡി.എഫ് കൺവീനർ ആയതിന് ശേഷം നടക്കുന്ന ആദ്യ യോഗമാണിത്.

യോഗത്തിന് മുമ്പ് മാധ്യമങ്ങളെ കണ്ട ആർ.ജെ.ഡി നേതാവ് വർഗീസ് ജോർജ് എ.ഡി.ജി.പിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യോഗത്തിന് മുൻപ് കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഡി.ജി.പിയെ മാറ്റണമെന്ന് ബിനോയ് വിശ്വം കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായാണ് വിവരം.

Tags:    
News Summary - Constituent parties put pressure on the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.