കൊച്ചി: സാമഗ്രികളുടെ വിലക്കയറ്റവും ട്രഷറി നിയന്ത്രണവും മൂലം സംസ്ഥാനത്ത് നിർമ ാണമേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ചെയ്ത ജോലികളുടെ പണം കരാറുകാർക്ക് കിട്ടാത്ത തിനാൽ തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലെ 600 കോടിയോളം രൂപയുടെ ചെറുകിട നിർമാണ പ്രവർത്തനങ്ങൾ അവതാളത്തിലാണ്. മാർച്ച് 31നകം പൂർത്തീകരിക്കേണ്ട പദ്ധതികളാണിവ. വീട് നിർമാണച്ചെലവ് ഗണ്യമായി ഉയർന്നത് സാധാരണക്കാരുടെ പ്രതീക്ഷകൾക്കും തിരിച്ചടിയായി.സിമൻറ് ഉൾപ്പെടെ നിർമാണ സാമഗ്രികളുടെ വില അടുത്തിടെ ഗണ്യമായി വർധിച്ചു. മൂന്നാഴ്ചക്കിടെ സിമൻറ് പാക്കറ്റിന് 75 രൂപയാണ് കൂടിയത്. മണൽ, മെറ്റൽ എന്നിവക്ക് മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് യഥാക്രമം 20 ശതമാനവും 40 ശതമാനവും വില കൂടുതലാണ്. പാരിസ്ഥിതികാനുമതിയുടെ പേരിൽ ചെറുകിട ക്വാറികളുടെ പ്രവർത്തനം തടസ്സപ്പെട്ടതാണ് കാരണം. ആറുമാസത്തിനിടെ കമ്പി കിലോക്ക് എട്ടുരൂപയോളം വർധിച്ചു. 42-44 രൂപയായിരുന്നത് 50-52ൽ എത്തി. വിലക്കയറ്റത്തെത്തുടർന്ന് കെട്ടിടനിർമാണച്ചെലവ് ചതുരശ്രയടിക്ക് 200--250 രൂപയോളം വർധിച്ചതായി നിർമാണ മേഖലയിലുള്ളവർ പറയുന്നു.
ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ ട്രഷറികളിൽ മാറുന്നതിന് വന്ന നിയന്ത്രണമാണ് സർക്കാറിെൻറ നിർമാണജോലികൾ ഏറ്റെടുത്ത കരാറുകാരെ വെട്ടിലാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾ പൂർത്തിയാക്കിയ ചെറുകിട, ഇടത്തരം കരാറുകാരുടെ 400 കോടിയുടെ ബില്ലുകൾ ട്രഷറിയിൽ തടഞ്ഞുവെച്ചിരിക്കുകയാണ്. ജല അതോറിറ്റിക്ക് കീഴിൽ അറ്റകുറ്റപ്പണി നടത്തിയ വകയിൽ കരാറുകാർക്ക് 300 കോടി കിട്ടാനുണ്ട്. ഇവയിൽ ഒന്നരവർഷം മുമ്പുള്ള ബില്ലുകൾവരെ പെടുന്നു. പൊതുമരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെ മറ്റ് ജോലികളുടെയും കുടിശ്ശിക 1600 കോടിയാണ്. മാർച്ച് 31നകം പൂർത്തീകരിച്ചില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുന്ന ഒേട്ടറെ ചെറുകിട പദ്ധതികൾ ഏറക്കുറെ സ്തംഭനാവസ്ഥയിലാണെന്ന് കരാറുകാർ പറയുന്നു. അംഗൻവാടി കെട്ടിടങ്ങൾ, ഇടത്തരം റോഡുകൾ, പാലങ്ങൾ എന്നിവ ഇതിൽെപടുന്നു. സാധനസാമഗ്രികളുടെ വിലക്കയറ്റം കെട്ടിടനിർമാണമേഖലയെ സാരമായി ബാധിച്ചപ്പോൾ കരാറുകാരുടെ കുടിശ്ശിക കുമിഞ്ഞുകൂടിയതാണ് സർക്കാർ പദ്ധതികളെ പ്രതിസന്ധിയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.