ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണ തര്‍ക്കങ്ങള്‍ കോടതികള്‍ കയറിയിറങ്ങുന്നതിനിടെ വിമാനത്തവളത്തിന് നഷ്ടമാകുന്നത് കോടികളുടെ വികസനപ്രവര്‍ത്തനങ്ങൾ.
വികസനപ്രവര്‍ത്തനത്തിന് കേന്ദ്രം അനുമതി നല്‍കുകയും അവശ്യത്തിനുള്ള ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാറും രംഗത്ത് എത്തിയപ്പോഴാണ് സ്വകാര്യവത്കരണം എത്തിയത്. ഇതോടെ പലനിർമാണ പ്രവര്‍ത്തനങ്ങളും നിലച്ചു. ഇതില്‍ പ്രധാനമായും നിലച്ചത് എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ (എ.ടി.സി)യുടെ നിർമാണ പ്രവര്‍ത്തനങ്ങളാണ്.
നിലവിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആകാശപാതയിലൂടെ കടന്നുപോകുന്നതും ഇറങ്ങുന്നതുമായ കൂടുതല്‍ വിമാനങ്ങളെ നിയന്ത്രിക്കുകയെന്നത് ബുദ്ധിമുട്ടായി വന്നതോടെയാണ് അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ എ.ടി.സി ടവര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ടവറില്‍ സ്ഥാപിക്കുന്നതിനാവശ്യമായ അതിനൂതന ഉപകരണങ്ങള്‍ വിദേശത്തുനിന്ന് വാങ്ങാനുള്ള ടെന്‍ഡര്‍ നല്‍കുകയും ചെയ്തു. ഇതിെൻറ കൂടുതല്‍ സംവിധാനങ്ങള്‍ എത്തിക്കാനുള്ള നടപടികളാണ് സ്വകാര്യവത്കരണ പേരില്‍ തട്ടി എങ്ങുമെത്താതെ നില്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.