വ​ട്ട​പ്പാ​റ വ​ള​വി​ൽ മ​റി​ഞ്ഞ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ നി​ന്നും ദേ​ശീ​യ​പാ​ത​യി​ൽ പരന്ന ഓ​യി​ൽ

അ​ഗ്‌​നി ര​ക്ഷ സേ​ന വെ​ള്ളം ചീ​റ്റി വൃ​ത്തി​യാ​ക്കു​ന്നു

വട്ടപ്പാറയിൽ കെണ്ടയ്നർ ലോറിമറിഞ്ഞ് അപകടം

വളാഞ്ചേരി: ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ വളാ‍ഞ്ചേരി വട്ടപ്പാറ വളവിൽ കണ്ടെയ്നർ ലോറി മറിഞ്ഞു. ഡ്രൈവർ പുണെ മാഞ്ച്റെ സ്വദേശി പ്രശാന്ത് (38) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് ഇരുമ്പ് ഷീറ്റ് റോളുകളായി പോകുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് മറിഞ്ഞത്.

വ്യാഴാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം. പ്രധാന വളവിലെ സുരക്ഷാ ഭിത്തിയിൽ ഇടിച്ച് ലോറി റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങളെ റോഡിന്റെ ഒരു വശത്തുകൂടെ തിരിച്ചുവിട്ടു.

വാഹനത്തിൽനിന്നും ഓയിൽ റോഡിലൊഴുകിയത് തിരൂരിൽ നിന്നെത്തിയ അഗ്‌നി രക്ഷ സേന വെള്ളം പമ്പ് ചെയ്തു വൃത്തിയാക്കി. ഉച്ചയോടെ കെണ്ടയ്നർ ലോറി അപകടസ്ഥലത്ത് നീക്കി ഗതാഗതം സാധാരണ ഗതിയിലാക്കി. വളാഞ്ചേരി പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Tags:    
News Summary - Container lorry overturned accident in Vattapara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.