തിരുവനന്തപുരം: എ.െഎ.സി.ടി.ഇ നിയമം ലംഘിച്ച് സർക്കാർ പോളിടെക്നിക്കുകളിൽ വകുപ്പ് മേധാവി തസ്തികകളിലേക്ക് നടത്തിയ സ്ഥാനക്കയറ്റത്തിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറും കോടതിയലക്ഷ്യക്കുരുക്കിൽ. എ.െഎ.സി.ടി.ഇ മാനദണ്ഡം പാലിക്കാതെ ഗവ. എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ തസ്തികയിൽ നിയമിച്ച 18 പേരെ സുപ്രീംേകാടതി വിധി പ്രകാരം സർക്കാർ തരംതാഴ്ത്തിയതിന് പിന്നാലെയാണ് പോളി അധ്യാപക നിയമനത്തിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് വെട്ടിലായത്.
എ.െഎ.സി.ടി.ഇ മാനദണ്ഡപ്രകാരം യോഗ്യതയുണ്ടായിട്ടും 2015ൽ സ്ഥാനക്കയറ്റം നിഷേധിച്ച കളമശ്ശേരി ഗവ. പോളിടെക്നിക് വർക്ക് സൂപ്രണ്ടായിരുന്ന വി.എം. രാജശേഖരൻ ഫയൽ ചെയ്ത കേസിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ കുരുക്കിലായത്. അർഹമായ സ്ഥാനക്കയറ്റം ലഭിക്കാതെ 2020 മാർച്ചിൽ വിരമിച്ച രാജശേഖരന് 2018 ജൂൺ ഒന്നുമുതൽ വകുപ്പ് മേധാവിയുടെ ശമ്പളം നൽകാനുള്ള ഹൈകോടതി നിർദേശം പാലിക്കാൻ സർക്കാർ തയാറായില്ല. ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം നടത്തിയ കോടതി, സർക്കാർ അഭിഭാഷകെൻറ അഭ്യർഥന പ്രകാരം ഉത്തരവ് നടപ്പാക്കാൻ പത്ത് ദിവസം കൂടി അനുവദിച്ചിട്ടുണ്ട്.
ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്ക് കോടതിയലക്ഷ്യ കേസുകളിൽ നികുതിദായകരുടെ പണം ഉപയോഗിച്ച് സർക്കാർ അഭിഭാഷകരുടെ സേവനം അനുവദിക്കരുതെന്ന് കോടതി നിർദേശിച്ചു. കോടതിയലക്ഷ്യം നേരിടുന്ന ഉദ്യോഗസ്ഥർ സ്വകാര്യ അഭിഭാഷകരെ ഉപയോഗിച്ച് കേസ് നടത്തണം. കോടതിയലക്ഷ്യം വീഴ്ചവരുത്തിയ ഉേദ്യാഗസ്ഥനും കോടതിയും തമ്മിലാണെന്നും ഉത്തരവിൽ പറയുന്നു.
പോളിടെക്നിക്കുകളിൽ എ.െഎ.സി.ടി.ഇ സ്കീം നടപ്പാക്കി 2014 ഫെബ്രുവരി 20നാണ് ഉത്തരവിറങ്ങിയത്. എ.െഎ.സി.ടി.ഇ മാനദണ്ഡപ്രകാരം ബി.ടെക്കും എം.ടെക്കും ഉള്ളവർക്ക് മാത്രമേ പോളിടെക്നിക്കിൽ വകുപ്പ് മേധാവിയാകാനാകൂ. എന്നാൽ 2014 ജൂണിലും 2015 സെപ്റ്റംബറിലും ബി.ടെക്കുകാരായ അധ്യാപകർക്ക് സർക്കാർ സ്ഥാനക്കയറ്റം നൽകി. ഇത് ചോദ്യംചെയ്ത് രാജശേഖരൻ കേരള അഡ്മിനിസ്ട്രേറ്റീവ് ൈട്രബ്യൂണലിനെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. വിധി നടപ്പാക്കാതെ വന്നതോടെയാണ് രാജശേഖരൻ കോടതിയലക്ഷ്യ ഹരജി സമർപ്പിച്ചത്.
മതിയായ യോഗ്യതയില്ലാതെയും അംഗീകാരമില്ലാത്ത എം.ടെക് കോഴ്സിെൻറ ബലത്തിലും പോളിടെക്നിക്കുകളിൽ സ്ഥാനക്കയറ്റം നൽകിയത് സംബന്ധിച്ചും കോടതിയിൽ േകസ് നിലവിലുണ്ട്.
സർക്കാർ ഇതിനെതിരെ ൈഹകോടതിയിലും സുപ്രീംകോടതിയിലും അപ്പീൽ സമർപ്പിച്ചെങ്കിലും തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.