അടിമാലി: യു.ഡി.എഫ് അടിച്ചേൽപിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കാൻ ഉടൻ സമിതിയെ നിയമിക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. അടിമാലിയിൽ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനം സമാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കമീഷെൻറ അനുമതിക്ക് വിധേയമായി ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക ഉടൻ നൽകും. സംതൃപ്തമായ സിവിൽ സർവിസാണ് സർക്കാർ ലക്ഷ്യം. ഇതിൽ ജീവനക്കാർക്കുള്ള പങ്ക് വലുതാണ്. നവലിബറലിസത്തെ കോൺഗ്രസും ബി.ജെ.പിയും ഒരുപോലെ പിന്തുണക്കുകയാണ്. ഇത് ജനവിരുദ്ധമാണ്. മോദിയെ പുറത്താക്കണമെന്ന് പറയുന്ന കോൺഗ്രസ് ഭൂപരിഷ്കരണം നടപ്പാക്കുന്നതിനോ പൊതുമേഖല ഓഹരി വിൽപനക്കെതിരെയോ നിലപാടെടുക്കുന്നില്ല.
സമത്വത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ സമഗ്രവികസനം സാധ്യമാകണം. വിദ്യാസമ്പന്നരായ കുട്ടികൾക്ക് മികച്ച തൊഴിൽ കൊടുക്കേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖല മികവിെൻറ കേന്ദ്രങ്ങളാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ഇ. േപ്രംകുമാർ, ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.