കൊച്ചി: അസുഖ ബാധിതവും പരിക്കുള്ളതുമായ ആനകളെ ഉത്സവങ്ങൾക്ക് അണിനിരത്തരുതെന്ന സു പ്രീംകോടതി വിധി കർശനമായി നടപ്പാക്കണമെന്ന് ഹൈകോടതി. വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റിഹാബിലിറ്റേഷൻ സെൻറർ കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് കേരള നാട്ടാ ന പരിപാലന ചട്ടങ്ങൾ പ്രകാരം പ്രവർത്തിക്കുന്ന തൃശൂർ, പാലക്കാട്, എറണാകുളം ജില്ലതല സ മിതികൾക്ക് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് സംഘടന സെക്രട്ടറിയും സംസ്ഥാന മൃഗക്ഷേമ ബോർഡ് അംഗവുമായ ഇടുക്കി മൂലമറ്റം സ്വദേശി എം.എൻ. ജയചന്ദ്രൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. കേസിൽ കോടതിയെ സഹായിക്കാൻ കോടതി അമിക്കസ്ക്യൂറിയെ നിയമിച്ചു. കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) മുൻ ഡയറക്ടറുംം വൈൽഡ് ലൈഫ്, ബയോളജി, കൺസർവേഷൻ ബയോളജി, ആന സംരക്ഷണം തുടങ്ങിയ മേഖലകളിലെ വിദഗ്ധനുമായ ഡോ. പി.എസ്. ഈസയുടെ സേവനവും കോടതി തേടിയിട്ടുണ്ട്.
അസുഖമുള്ളതോ പരിക്കേറ്റതോ ഗർഭിണിയോ ആയ ആനകളെ ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്നവരുടെ ഉടമസ്ഥതാവകാശ സർട്ടിഫിക്കറ്റ് റദ്ദാക്കുക, ഈ ആനകൾ മൂലം പൊതുജനങ്ങളുടെ ജീവനും സ്വത്തിനുമുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം ഉടമകളിൽനിന്നും ജില്ലതല സമിതികളിൽനിന്നും ഈടാക്കാൻ ഉത്തരവിടുക, ആരോഗ്യമില്ലാത്ത ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന വെറ്ററിനറി ഡോക്ടർമാരെ സർക്കാർ സർവിസിൽനിന്ന് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
തൃശൂർ പൂരത്തിനും ഉത്സവങ്ങൾക്കുമെതിരെ സംഘടിതമായ ഗൂഢനീക്കങ്ങൾ നടക്കുന്നതായി സർക്കാറിനുവേണ്ടി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഹരജിക്കാരെൻറ എല്ലാ ആവശ്യങ്ങളും പരിഗണിച്ചാൽ തൃശൂർ പൂരത്തിന് ആനയെ ഉപയോഗിക്കാൻ കഴിയാതാവും. തൃശൂർപൂര നടത്തിപ്പ് അലങ്കോലപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. അനാവശ്യ വ്യവഹാരങ്ങൾ നടത്തി വിവാദമുണ്ടാക്കി പൊതുജനങ്ങളെ സർക്കാറിനെതിരെ തിരിക്കാനാണ് ശ്രമം. ഹരജികൾ രാഷ്ട്രീയപ്രേരിതമാണെന്നും എ.എ.ജി വ്യക്തമാക്കി. തുടർന്നാണ് സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ കോടതി നിർദേശിച്ചത്.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ അടക്കമുള്ള ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ വെറ്ററിനറി ഡോക്ടർെക്കതിരെ നടപടിയെടുക്കണമെന്ന ചീഫ് വൈൽഡ് ലൈഫ് വാർഡെൻറ നിർദേശത്തിലെ നടപടികൾ മരവിപ്പിച്ച വനം വകുപ്പ് മേധാവിയുടെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹരജിക്കാരൻ ഉന്നയിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.