സിവിക് ചന്ദ്രൻ കേസിൽ വിവാദ പരാമർശം നടത്തിയ ജഡ്ജിക്ക് സ്ഥലംമാറ്റം

കൊച്ചി: ലൈംഗികാതിക്രമ കേസിൽ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിൽ വിവാദ പരാമർശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാറിന് സ്ഥലംമാറ്റം. കൊല്ലം ലേബർ കോടതി ജഡ്ജിയായാണ് പുതിയ നിയമനം. ഇദ്ദേഹം ഉൾപ്പെടെ നാല് ജില്ല ജഡ്ജിമാർക്ക് സ്ഥലംമാറ്റമുണ്ട്. ഇതു സംബന്ധിച്ച ഹൈകോടതി ഭരണ വിഭാഗത്തിന്റെ ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങി. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള വിധിയിൽ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന പരാമർശം ഉൾപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.

മഞ്ചേരി ജില്ല ജഡ്ജിയായിരുന്ന എസ്. മുരളീകൃഷ്ണനെ കോഴിക്കോട് ജില്ലാ ജഡ്ജിയായും കൊല്ലം ലേബർ കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത്തിനെ എറണാകുളം ലേബർ കോടതി ജഡ്ജിയായും എറണാകുളം അഡീഷനൽ ജില്ല ജഡ്ജിയായിരുന്ന സി. പ്രദീപ് കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും നിയമിച്ചു. 

Tags:    
News Summary - Controversial remarks in Civic Chandran case: Kozhikode district judge transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.