തിരുവനന്തപുരം: അധികചെലവും കണക്ടിവിറ്റി നഷ്ടവും പ്രയോജനമില്ലായ്മയും വിദഗ്ധർ അടിവരയിട്ട് പറഞ്ഞിട്ടും Controversial Silver Line constructionത്തിലെ സ്റ്റാേൻറർഡ് ഗേജിൽ സർക്കാറിന് ശാഠ്യം. പ്രാഥമിക സാധ്യത പഠനത്തിൽ ബ്രോഡ്ഗേജാണ് നിർദേശിച്ചതെങ്കിലും കാര്യമായ പഠനങ്ങളില്ലാതെയാണ് ചെലവേറിയ സ്റ്റാേൻറർഡ് ഗേജിലേക്ക് മാറിയത്.
രാജ്യത്തെ 96 ശതമാനം റെയിൽവേ ശൃംഖലയും ബ്രോഡ്ഗേജിലാണെന്നത് പരിഗണിച്ചായിരുന്നു 2019ൽ ആദ്യ സാധ്യത പഠനത്തിലെ ശിപാർശ. ഒരുവർഷം പിന്നിട്ട് പദ്ധതിക്ക് അന്തിമ രൂപമായപ്പോഴാണ് അപ്രതീക്ഷിത മാറ്റം. റെയിൽവേയുടെ മൊത്തം പാളങ്ങളിൽ ഒരു ശതമാനത്തിൽ താഴെയാണ് സ്റ്റാൻഡേഡ് ഗേജ്. ഇതാകെട്ട ഒറ്റപ്പെട്ട നഗരങ്ങളിലെ മെട്രോകളിലും.
ശേഷിക്കുന്ന മൂന്നുശതമാനം മീറ്റർ ഗേജാണ്. കേരളത്തിലെ പാതകൾ പൂർണമായും ബ്രോഡ്ഗേജാണ്. പാളങ്ങൾക്കിടയിലെ അകലത്തിെൻറ കാര്യത്തിലല്ലാതെ സ്റ്റാേൻറർഡ്-ബ്രോഡ്ഗേജ് കോച്ചുകൾ തമ്മിൽ വ്യത്യാസമില്ല. ബ്രോഡ്ഗേജിൽ പാളങ്ങളുടെ അകലം 1.676 മീറ്ററാണ്. സ്റ്റാേൻറർഡ് ഗേജിൽ 1.435 മീറ്ററും. അതിവേഗ പാതകൾക്ക് സ്റ്റാേൻറർഡ് ഗേജ് നിർബന്ധമാണെന്ന വാദവും പൂർണമായി ശരിയല്ല.റെയിൽവേ ബോർഡ് അനുമതി നൽകിയ നാസിക്-പുണെ സെമി ഹൈസ്പീഡ് പാത ബ്രോഡ്ഗേജിലാണ്.
265 കിലോമീറ്റർ പാതയിൽ പ്രതീക്ഷിക്കുന്ന വേഗം മണിക്കൂറിൽ 200-250 കിലോമീറ്ററാണ്. നിർമാണച്ചെലവ് കിേലാമീറ്ററിന് 80-90 കോടി രൂപയും. സിൽവർ ലൈനിനാകെട്ട 121 കോടിയും. വന്ദേഭാരത്, ഗതിമാൻ തുടങ്ങിയ വേഗമേറിയ ട്രെയിൻ ബോഗികളും ബ്രോഡ്ഗേജിലാണ്. പൊതുമേഖല സ്ഥാപനമായ ചെന്നൈ ഇൻറഗ്രെൽ കോച്ച് ഫാക്ടറി, കപൂർത്തല റെയിൽ കോച്ച് ഫാക്ടറി, റായ്ബറേലി മോഡേൺ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലായിരുന്നു ഇവയുടെ നിർമാണം. പൂർണമായും സ്റ്റാേൻറർഡ് ഗേജ് ആശ്രയിക്കുന്ന സിൽവർ ലൈനിന് കോച്ചുകൾ ഇറക്കുമതി ചെയ്യേണ്ടിവരും. നിലവിലെ റെയിൽവേ ശൃംഖലയുമായി കണക്ടിവിറ്റി നഷ്ടമാകുന്നതാണ് മറ്റൊരു പ്രശ്നം. കൊങ്കൺ വഴി അടക്കം കൂടുതൽ സൂപ്പർഫാസ്റ്റ് ട്രെയിൻ ഒാടുന്ന സാഹചര്യത്തിൽ വിശേഷിച്ചും. നിലവിലെ പാളങ്ങൾക്ക് യോജിച്ച രീതിയിലായാലേ കണക്ടിവിറ്റി ഉറപ്പുവരുത്താനാവൂ. അല്ലാത്ത പക്ഷം കോടികൾ ചെലവഴിച്ചുള്ള പദ്ധതി ഫലപ്രദമാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുേമ്പാഴും മുഖവിലക്കെടുക്കാൻ സർക്കാർ തയാറല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.